പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
കോഴിക്കോട്> ഉള്ള്യേരിയിൽ കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെ മകൾ തൻവി (4) ആണ് മരിച്ചത്.ഞായർ രാത്രിയിൽ കടല കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും മരിച്ചു. …
പ്രശസ്ത തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സുഹൃത്ത് റാത്തോഡും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.ഡോളി ഡിക്രൂസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടേയും പ്രശസ്തിയിലെത്തിയ ഗായത്രി (26)…
കാസർഗോഡ്: മൊബൈലിൽ ഗെയിം കളിച്ചതിന് മാതാവ് ശാസിച്ചതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു.കാസർഗോഡ് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ- ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് മരിച്ചത്.കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ…
ജീവൻ ടി വി സീനിയർ ക്യാമറമാൻ ദീപു കെ എസ് (55) അന്തരിച്ചു.കൊവിഡ് ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിനാണ് മരണം സ്ഥിരീകരിച്ചത്. സംസ്ക്കാരം ഇന്ന് 12:30ന് പച്ചാളം ശാന്തി കവാടത്തിൽ നടക്കും.കല്യാൻ കെഎസ് (ചീഫ് ക്യാമറാമാൻ – കെൻ…
ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പുലർച്ചെ 6 മണിയ്ക്കാണ് അപകടമുണ്ടായത്.ടോറസ് ലോറിയാണ് നാല്…
മാനസിക വെല്ലുവിളി നേരിടുന്ന മകന് പറ്റിയ കയ്യബദ്ധം,പൊള്ളലേറ്റ് കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനെന്ന 47 കാരിയാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് ലൂസിയുടെ വസ്ത്രത്തില്‍ തീപിടിച്ചത്. ലൂസിയോടൊപ്പം കിടന്നിരുന്ന മാനസിക വെല്ലുവിളികള്‍ നേരിടടുന്ന…
തളിപ്പറമ്പ്:വയനാട്ടിൽ നിന്നും കാണാതായ യുവാവിനെ പറശ്ശിനിക്കടവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറശ്ശിനിക്കടവിലെ സ്കൂൾ ഗ്രൗണ്ടിലെ ആൽമരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ കിഷൻകുമാറാണ് മരിച്ചത്.26 വയസ്സായിരുന്നു പ്രായം. തിങ്കളാഴ്ച രാവിലെ സ്കൂൾ…
അബദ്ധത്തില്‍ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ അന്‍സാര്‍ -സുഹൈല ദമ്പതികളുടെ ഏക മകന്‍ റസിന്‍ഷാ ആണ് മരിച്ചത്. മൂന്നു ദിവസമായി ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.…
കാസർഗോഡ് ജില്ലാ പിഎസ് സി ഓഫീസിൽ അസിസ്റ്റൻറ് സെക്ഷൻ ഓഫിസറായ സുനിൽകുമാർ ടി വി (51) കുഴഞ്ഞുവീണ് മരിച്ചു.രാവിലെ ഷട്ടിൽ കളിച്ച് തിരിച്ച് വീട്ടിലെത്തിയ ഉടനെയാണ് കുഴഞ്ഞു വീണത്.നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കാസർഗോഡ്, കണ്ണൂർ ജില്ലാ ഓഫിസുകളിൽ ജോലി ചെയ്തിട്ടുണ്ട്. കളിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ…
ദില്ലി: ദില്ലിയിലെ ഗോകുൽപുരിയിൽ തീപിടുത്തം . ഏഴ് പേര്‍ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. അറുപതോളം കുടിലുകൾ കത്തിനശിച്ചു.തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.…