മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചുകൊന്നു

ഇടുക്കി> മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചുകൊന്നു. ഇടുക്കി മണിയാറന്‍കുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ 30ാം തീയതിയാണ് 80 കാരിയായ തങ്കമ്മയെ മദ്യപിച്ച് വീട്ടിലെത്തിയ സജീവ് ക്രൂരമായി മര്‍ദിച്ചത്. വൈകീട്ട് സജീവ് അമ്മയ്ക്ക് ഭക്ഷണം നല്‍കി. അത് കഴിക്കാന്‍ വിസമ്മതിച്ച തങ്കമ്മയെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചു.…

//

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാട്യം | പത്തായക്കുന്ന് മൗവഞ്ചേരി പീടികക്ക് സമീപം ബൈക്ക് കലുങ്കിലിടിച്ച് വീണ് യുവാവ് മരണപ്പെട്ടു. പത്തായക്കുന്ന് പൊന്നാരം വീട്ടിൽ അനഹർഷ് (21) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യദുകൃഷ്ണനും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. ഉടനെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…

//

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ഹരിപ്പാട്> മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (96) അന്തരിച്ചു.കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളാണ്  ഉമാദേവി അന്തർജനം . 1949ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയെ വിവാഹംകഴിച്ചതോടെയാണ് മണ്ണാറശാല കുടുംബാംഗമായത്. മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തർജനം…

//

അജ്ഞാതൻ മരിച്ച നിലയിൽ

വളപട്ടണം | റെയിൽവെ സ്റ്റേഷന് സമീപമുള്ള കാട്ടിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ട്. മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമായിട്ടുണ്ട്. കാട്ടിൽ മരത്തിൽ തൂങ്ങിയ നിലയിൽ ചൊവ്വാഴ്ച ഉച്ചയോടെ ആണ് കണ്ടത്. ആളെ കാണാതായ പരാതി ലഭിച്ചിട്ടില്ലെന്ന്…

//

കേരള ഹോക്കി ടീം മുൻ ക്യാപ്‌‌റ്റൻ മഞ്ചേരിക്കണ്ടി ഭരതൻ അന്തരിച്ചു

തലശേരി> കേരള ഹോക്കി ടീം ക്യാപ്‌റ്റനായിരുന്ന എരഞ്ഞോളിപ്പാലം കൃഷ്ണയിൽ മഞ്ചേരിക്കണ്ടി ഭരതൻ (89) അന്തരിച്ചു. സംസ്‌കാരം ബുധൻ രാവിലെ എട്ടിന്‌  കണ്ടിക്കൽ വാതക ശ്‌മശാനം. കസ്റ്റംസ് ആൻഡ്‌ സെൻട്രൽ എക്സൈസ് റിട്ട. ഡെപ്യൂട്ടി കമീഷണറാണ്‌.  മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ…

///

ഫെെബർ വള്ളത്തിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

പയ്യന്നൂർ> പാലക്കോട് അഴിമുഖത്തെ മണൽത്തിട്ടയിലിടിച്ച് മറിഞ്ഞ ഫൈബർ വള്ളത്തിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു.  വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഹറുദുംഗയിലെ  കോക്കൻ മണ്ഡൽ (20) ൽ ആണ് മരിച്ചത്. ഞായർ രാത്രി 7.30 ഓടെയായിരുന്നു അപകടം. പുറങ്കടലിലെ വലിയ മത്സ്യബന്ധനബോട്ടായ ലെയ്ലന്റിൽ നിന്നും…

//

വീട്ടമ്മ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ> വീട്ടമ്മയെ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശി തങ്കമണി(63) ആണ് മരിച്ചത്. മൃതദേഹത്തിന് മുകളില്‍ ഓടയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണ നിലയിലായിരുന്നു രാവിലെ പ്രഭാതനടത്തത്തിന് പോയ ഇവര്‍ ഏറെ നേരമായിട്ടും തിരിച്ച് വന്നിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.…

//

എറണാകുളത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം; അന്വേഷണം

കൊച്ചി> എറണാകുളം കാഞ്ഞൂരിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂർ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കാറിനുള്ളിൽ കണ്ടെത്തിയത്. കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. പഞ്ചായത്ത് ഓഫിസിനു സമീപം റോഡരികിൽ രാവിലെയാണ് ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കാറിന്റെ മുൻസീറ്റിൽ…

//

വീട്ടിലേക്ക് കയറ്റവെ കാറിന് തീപിടിച്ചു; യുവാവ് വെന്ത് മരിച്ചു

ആലപ്പുഴ> മാവേലിക്കരയില്‍ കാറിന് തീ പിടിച്ച് യുവാവ് വെന്ത് മരിച്ചു. കാര്‍ വീട്ടിലേക്ക് കയറ്റവെയാണ് തീ പിടിച്ചത് . കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ 35) ആണ് മരിച്ചത്. തിങ്കള്‍ പുലര്‍ച്ചെ 12:28 നാണ് സംഭവം.കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം…

//

ചാണക കുഴിയിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം> കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്. ചീക്കോട് വാവൂർ എഎംഎൽപി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക കുഴിയിലാണ് കുട്ടി വീണത്. ഇന്ന്  രാവിലെ 11 മണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ…

//