ബംഗ്ലാദേശിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ചു

ബംഗ്ലാദേശിന്റെ തെക്കൻ മേഖലയിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ചു. മൂന്ന് നിലകളുള്ള ‘ഒബിജാൻ’ എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. 32 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കൂടുതൽ പേരും തീപിടിത്തത്തിലാണ് മരിച്ചത്. ഏതാനും ആളുകൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിലേക്ക് ചാടിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. വെള്ളിയാഴ്ച…

//

പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു

പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നെയിൽ ആയിരുന്നു അന്ത്യം.മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ.…

//

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വെസ്റ്റ്ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്.വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന് മുൻവശത്താണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക്…

//

പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്‍ കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും.പി.ടിയുടെ മൃതദേഹം പാലാരിവട്ടത്തെ വസതിയിലേക്ക് എത്തിച്ച…

///

പി.ടി തോമസ് എംഎൽഎ അന്തരിച്ചു

കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2009-14 ലോക്‌സഭയിൽ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12നാണ്…

///

ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര രംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു സുനില്‍. നിരവധി സിനിമകളുടെ ഭാഗമായിരുന്നു സുനില്‍. 2014ല്‍ പുറത്തിറങ്ങിയ ഒന്നും മിണ്ടാതെ എന്നു ചിത്രത്തിനു…

//

ഇരട്ടക്കൊലപാതകം; സമാധാനയോഗം അഞ്ചുമണിയിലേക്ക് മാറ്റി, ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം അഞ്ചുമണിയിലേക്ക് മാറ്റി. ബി.ജെ.പി നേതൃത്വം യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്. ഉച്ചക്ക് മൂന്ന് മണിക്ക് യോഗം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് പൊലീസും സർക്കാറും അനാദരവ്…

//

മട്ടന്നൂർ കളറോഡിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു: രണ്ട്പേർക്ക് പരിക്ക്

മട്ടന്നൂർ: മട്ടന്നൂർ കളറോഡിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു .രണ്ട് പേർക്ക് പരിക്കേറ്റു.രണ്ട് പേരെയും ആശുപത്രിയിലെക്ക് മാറ്റി. ചാവശ്ശേരി മണ്ണോറ സ്വദേശി ഷജിത്ത് (33) ആണ് മരണപ്പെട്ടത്. പെട്രോൾ പമ്പിനായി നിർമ്മാണം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ ഫയർഫോഴ്സും നാട്ടുകാരുമാണ് പുറത്തെടുത്തത്…

//

വിസ്മയ കേസ്; വിചാരണ അടുത്ത മാസം 10ന് ആരംഭിക്കും

വിസ്മയ കേസിൽ വിചാരണ അടുത്ത മാസം 10ന് ആരംഭിക്കും. കൊല്ലം ജില്ലാ അഡിഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുക. ഭർത്താവ് കിരൺ കുമാറിന്‍റെ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ ജൂൺ 21നാണ് ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ വിസ്മയയെ…

//