പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
ചിറയിൻകീഴ് > വിവാഹം ക്ഷണിക്കാനായി പോയ മത്സ്യത്തൊഴിലാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു. അഞ്ചുതെങ്ങ് താഴംപള്ളി കശാലവീട്ടിൽ സിറിൽ-പുഷ്‌പമ്മ ദമ്പതികളുടെ മകൻ വിൻസന്റ് സിറിൽ (36) ആണ് മരിച്ചത്. വ്യാഴം പുലർച്ചെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് മുന്നിലായി കൊല്ലം ഭാഗത്തേക്ക് പോകുന്ന ഏറനാട് എക്‌സ്‌പ്രസ്…
പത്തനംതിട്ട > പത്തനംതിട്ട തിരുവല്ലയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പരുമല നാക്കട ആശാരിപ്പറമ്പിൽ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകന്‍ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടുപേരെയും വീടിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷവും…
മുളന്തുരുത്തി> സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും ആരക്കുന്നം എ പി വർക്കി മിഷൻ ഹോസ്‌പിറ്റൽ വൈസ് ചെയർമാനും കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായ മുളന്തുരുത്തി ചിറ്റേത്ത് സി കെ റെജി (50) അന്തരിച്ചു. ആരക്കുന്നം സെന്റ്…
പരിയാരം | ജീവനക്കാരിയെ ബാങ്കിന് അകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പിൽ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റിയിൽ തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. സൊസൈറ്റിയുടെ താഴത്തെ നിലയിൽ ചായ ഉണ്ടാക്കാൻ സീന പോയിരുന്നു.…
കരുവഞ്ചാൽ | നടുവിൽ പഞ്ചായത്തിലെ മഞ്ഞുമല കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർ പേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ് (36) ആണ് മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ…
പത്തനംതിട്ട> സീതത്തോട്ടില്‍ വാഹനാപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുട്ടിയാണ് കാറിടിച്ചു മരിച്ചത്. വിദ്യാധിരാജ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്. കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകന്‍ കൗശിക് എസ് നായര്‍ ആണ് മരിച്ചത്. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.…
കടയ്ക്കൽ/കിളിമാനൂർ > പള്ളിക്കൽ പുഴയിൽ കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കുമ്മിൾ ചോനാമുകൾ പുത്തൻവീട്ടിൽ സിദ്ദിഖ് (28), ഭാര്യ കാരാളിക്കോണം അർക്കന്നൂർ കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ അഗ്നിരക്ഷാസേന കണ്ടെത്തിയത്. ദമ്പതികളെ രക്ഷിക്കാനായി പുഴയിൽ ചാടിയ ബന്ധു…
കിളിമാനൂർ> ഫോട്ടോയെടുക്കുന്നതിനിടെ കല്ലമ്പലം പള്ളിക്കൽ പുഴയിൽവീണ് നവദമ്പതികളെ കാണാതായ സംഭവത്തിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കടയ്ക്കൽ സ്വദേശി ഇ സിദ്ദിഖ് (28), ഭാര്യ നൗഫിയ (21) എന്നിവരാണ് പുഴയിൽവീണ് അപകടത്തിൽപെട്ടത്. കാണാതായ ഭാഗത്തുനിന്ന് മാറി താഴെ ഭാഗത്താണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച…
എടക്കാട് | നീന്തൽ കുളത്തിൽ മുങ്ങി ഗുരുതര അവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ സിറാജിന്റെയും ഷെമീമയുടെയും മകൻ മുഹമ്മദ് (11) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച…
ഇരിക്കൂർ | കുയിലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത്ത് ബർമ്മൻ (30) ആണ് മരിച്ചത്. ഇരിട്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം തുടർ നടപടികൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.…