പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
കണ്ണൂർ | റെയിൽവേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ (52) ആണ് മരിച്ചത്. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരിൽ എത്തിയതായിരുന്നു.…
പിലാത്തറ | കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അടുത്തില പാറപ്പുറത്തെ സതീശൻ – റീജ ദമ്പതികളുടെ മകൻ പി വി അശ്വിൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ അടുത്തില എ എൽ പി സ്കൂളിന് സമീപമായിരുന്നു…
തലശേരി | ഓട്ടോ ടാക്സിയിൽ വിദ്യാര്‍ത്ഥികളുമായി മടങ്ങുന്നതിനിടെ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചു. ഗോപാൽപേട്ട സി പി ഹൗസിൽ നിക്സൻ ജയിംസ് (52) ആണ് മരിച്ചത്. തലശ്ശേരി സാൻജോസ് സ്കൂളിലെ വിദ്യാർത്ഥികളുമായി വീടുകളിലേക്ക് മടങ്ങുന്നതിന് ഇടെയാണ് നിക്സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ…
മട്ടന്നൂർ | സ്വന്തം വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരണപ്പെട്ടു. നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലൻ – ജാനകി ദമ്പതികളുടെ മകൻ ദിവാകരൻ (46) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്…
കരിക്കോട്ടക്കരി | പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐ എച്ച് ഡി പി കോളനിയിലെ ഷാജി എന്ന നന്ദു (20) ആണ് മരിച്ചത്. കൊട്ടുകപ്പാറ കോളനിയിലെ കുമാരന്‍ – ജാനു ദമ്പതികളുടെ മകനാണ്. വീടിന് സമീപത്തെ തോട്ടില്‍…
ആലപ്പുഴ > എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ജയിംസ് കുട്ടിയുടേതാണ് കാര്‍. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തിയത്. തകഴിയില്‍ നിന്നെത്തിയ അഗ്നിശമന സേന…
മട്ടന്നൂര്‍ | ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഞായര്‍ വൈകിട്ട് 5 മണിയോടെ ആണ് അപകടം. ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍…
കൊച്ചി > സാഹിത്യകാരനും വീക്ഷണം ആദ്യ ചീഫ് എഡിറ്ററുമായിരുന്ന സി പി ശ്രീധരൻ്റെ ഭാര്യയും സാഹിത്യകാരിയുമായ നളിനി ശ്രീധരൻ (92) നിര്യാതയായി. ശനിയാഴ്‌ച എളമക്കര വിവേകാനന്ദനഗറിലെ ‘പാർവതി ‘വീട്ടിൽ 2 മണി വരെ പൊതുദർശനം. സംസ്‌കാരം 3.30 ന് ഇടപ്പള്ളി എൻഎസ്എസ് ശ്‌മശാനത്തിൽ. മക്കൾ:…
വെണ്ണിയോട് > പ്രാർഥനയും കാത്തിരിപ്പും വിഫലം. മകളുമായി വെണ്ണിയോട് പുഴയില്‍ ചാടിയ യുവതി മരിച്ചു. വെണ്ണിയോട് അനന്തഗിരി ഓം പ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മരിച്ചത്. കാണാതായ മകള്‍ ദക്ഷയെ വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. വ്യാഴം രാത്രി തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും ഒരു നാട് മുഴുവന്‍…
കാട്ടാമ്പള്ളി | കാട്ടാമ്പള്ളി കൈരളി ബാറിൽ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരിച്ചു. കീരിയാട് ചിറക്കൽ സ്വദേശി റിയാസ് ടി പി (43) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കത്തികുത്തിൽ വയറിന് പരിക്കേറ്റ റിയാസ് ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് പുലർച്ചെ മരണപ്പെടുക ആയിരുന്നു.…