എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ഇന്ന് തന്നെ സ്ഥാനത്ത് നിന്ന്…
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ എൻഎസ്എസ്. സർക്കാരിന്റെ അനാസ്ഥയാണ് രോഗ വ്യാപനതിന് കാരണമെന്ന് പറഞ്ഞാൽ തെറ്റാകില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. കോളേജുകളിൽ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്തിട്ടില്ല.കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് വിമര്‍ശിച്ച എന്‍എസ്എസ്, രോഗ…
ഈ മാസം 28, 29 ,30 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാസെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.…
കെ-റെയിലിനായി കല്ലിടുന്നത് നിയമവിരുദ്ധം,ശക്തമായ സമരവുമായി മുന്നോട്ടുപോകും; മാടായിപ്പാറ സംരക്ഷണ സമിതി
കണ്ണൂർ: കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടുന്ന നടപടി നിയമവിരുദ്ധമാണെന്ന് മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി. ചന്ദ്രാംഗദൻ. കെ-റെയിൽ ഉദ്യോഗസ്ഥർക്ക് സ്വകാര്യ ഭൂമിയിൽ കടന്നുകയറി കോർപറേഷന്റെ പേര് കൊത്തിയുള്ള കല്ല് സ്ഥാപിക്കുന്നതിന് നിയമത്തിന്റെ പിൻബലമില്ല. അതു തടയുന്നതിന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും…
തിരുവനന്തപുരം∙ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.അദ്ദേഹത്തിന് മോണോക്ലോണൽ ആന്റിബോഡി നൽകി. ചെറിയ പനിയല്ലാതെ മറ്റു അസ്വസ്ഥതകളില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസ് ചികിത്സയിലുള്ളത്.വിഎസ് കോവിഡ് പോസിറ്റീവ് ആയ കാര്യം മകൻ വി.എ.അരുൺ കുമാറാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.പരിചരിച്ച…
കൊച്ചി: പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന് തൃക്കാക്കര നഗരസഭ ചെലവാക്കിയ പണം കോണ്‍ഗ്രസ് മടക്കി നല്‍കി. 4 ലക്ഷത്തി മൂവായിരം രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെ ഏല്‍പ്പിച്ചു. പി.ടി. തോമസിന്റെ പൊതുദര്‍ശനത്തിന് പണം ചെലവഴിച്ചത് കൗണ്‍സില്‍…
സിപിഐഎം സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനമായി. സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചു.നാളെ കൊണ്ട് സമ്മേളന നടപടികൾ പുറത്തിറക്കും. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ കൊണ്ട് സമ്മേളനം അവസാനിപ്പിക്കുന്നത്.തൃശൂർ സമ്മേളങ്ങൾ നാളെ അവസാനിപ്പിക്കാനും ആലോചനയുണ്ട്. പ്രതിനിധി സമ്മേളനങ്ങളിൽ…
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. കാസർകോട് ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടർ തന്റെ തീരുമാനം പിൻവലിച്ചതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. തീരുമാനം…
കണ്ണൂര്‍ ജില്ലയില്‍ കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായ ഫീല്‍ഡ് സര്‍വേ തുടങ്ങി. പയ്യന്നൂര്‍ നഗരസഭയിലെ 22 ആം വര്‍ഡിലാണ് സര്‍വേ ആരംഭിച്ചത്.കേരള വളണ്ടിയര്‍ ഹെല്‍ത്ത് സര്‍വീസസ് നേതൃത്വത്തിലാണ് വീടുകള്‍ സന്ദര്‍ശിച്ച് സര്‍വേ നടത്തുന്നത്.പ്രദേശ വാസികളുടെ പൂര്‍ണ സഹകരണത്തോടെയാണ് സര്‍വേ പുരോഗമിക്കുന്നത്.പ്രത്യേകം തയ്യാറാക്കിയ…
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ സി പി എം നേതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതിയുടെ നിർദേശം. കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പരാതിയിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റാണ് ടൗൺ പോലീസിന് നിർദ്ദേശം നൽകിയത്. സി പി എം തളിപ്പറമ്പ്…
കാസർകോട് : സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിൽ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ…