എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ഇന്ന് തന്നെ സ്ഥാനത്ത് നിന്ന്…
തളിപ്പറമ്പ്:ഒരു വർഷം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാറാത്ത് മണൽ സ്വദേശി ചന്ദ്രൻ – ശാന്ത ദമ്പതികളുടെ മകൾ പി.ഷൽന(27)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടുകാർ കണ്ടത്.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചുകയറി. അതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്ക് മര്‍ദനമേറ്റു. ഡി.വൈ.എഫ്.ഐ നേതാക്കളാണ് മര്‍ദിച്ചതെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവുഗുണ്ടകളെപ്പോലെ മർദിച്ചെന്ന് റിജില്‍…
സി.പി.എം ജില്ലാ സമ്മേളനത്തിന് കാസർകോട് മടിക്കൈ അമ്പലത്തുകര ഒരുങ്ങി കഴിഞ്ഞു. എങ്ങും ചുമന്ന കമാനങ്ങളും കൊടിതോരണങ്ങളും മാത്രം. റോഡരികിൽ വിവിധ കലാരൂപങ്ങൾ ഒരുക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയുമടക്കം നിരവധി പ്രതിമകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിലെ 26,120 പാർട്ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 150 പ്രതിനിധികളും 35…
സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് ലോഗോ പ്രകാശനം ചെയ്തു.സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ നാടകകൃത്ത് ഇബ്രാഹിം വെങ്ങരക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. പാർടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ പങ്കെടുത്തു. മലപ്പുറം സ്വദേശിയായ മനു…
ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം സോയ്‌മോൻ സണ്ണി ആണ് പിടിയിൽ ആയത്. യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമാണ് സോയ് മോന്‍ സണ്ണി.ചെലച്ചുവട്ടിലെ ഇയാളുടെ…
തൃശ്ശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു. പതാക ജാഥ ,ദീപശിഖാ പ്രയാണം എന്നിവ ഉണ്ടാകില്ല. പൊതുസമ്മേളനം വെർച്വൽ ആയി മാത്രം നടത്താനാണ് തീരുമാനം. പ്രതിനിധി സമ്മേളനം നടത്തും. 175 പേർ മാത്രമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. കൊവിഡ് മാനദണ്ഡം…
കൊറോണ വൈറസ് വ്യാപന വർധനവിന്റ അടിസ്ഥാനത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന തലത്തിൽ നടത്താനിരുന്ന എല്ലാ പാർട്ടി പരിപാടികളും ജനുവരി 31വരെ മാറ്റി വെക്കുവാൻ തീരുമാനിച്ചതായ് കെപിസിസി പ്രസിഡന്റ് ശ്രീ കെ. സുധാകരൻ അറിയിച്ചു.ഇതിന്റെ ഭാഗമായി 21/1/2022ന് കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച്…
തിരുവനന്തപുരം :ഗ്രാമ – നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള…
കെഎസ്ആർടിസിയിലെ കോവിഡ് വ്യാപനം താരതമ്യേന കുറവാണെന്നും ചില ജീവനക്കാർ മനപ്പൂർവം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ഒരു സർവീസും മുടങ്ങുന്ന സാഹചര്യമില്ലെന്നും നിയന്ത്രണംഏർപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതെ സമയം എറണാകുളം കെഎസ്ആർടിസിയിൽ 21 പേർ കോവിഡ് ബാധിച്ച് ചികിത്സയിലായി. ആറ്…
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി ഉള്‍പ്പെടെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗബാധിതനാണെന്ന് കണ്ടെത്തിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വനം,…