കെ റെയിൽ എന്ന് എഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയിൽ പദ്ധതിയുടെ സർവേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകൾ സ്ഥാപിച്ചതായി ഇന്ന് കെ റെയിൽ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ്  ഇപ്പോൾ ഇട്ടിരിക്കുന്ന തൂണുകൾ നിയമ…

//

ധീരജ് വധക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം,ഉന്നതതല ​ഗൂഢാലോചന അന്വേഷിക്കും

ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ. പ്രത്യേക സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.അതേസമയം കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ…

///

കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി‌; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക്ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി.അണക്കെട്ടുകളിലെ ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികളില്‍ നിന്ന്, കുറഞ്ഞ നിരക്കില്‍,വൈദ്യുതി ലഭ്യമാക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി മാത്രമുള്ള എട്ട് പ്രത്യേക സബ്സ്റ്റേഷനുകള്‍ ക്രമീകരിക്കുമെന്നും,കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി.അശോക് പറഞ്ഞു.സില്‍വര്‍ ലൈനില്‍ ഒരു കിലോമീറ്റര്‍ യാത്രക്ക് ഏതാണ്ട്…

//

സിൽവർ ലൈൻ; വൻ പ്രചാരണത്തിന് സർക്കാർ; 50ലക്ഷം കൈപ്പുസ്തകം തയാറാക്കുന്നു

തിരുവനന്തപുരം: കെ റെയിൽ പ്രചാരണത്തിന് സർക്കാർ തയാറെടുക്കുന്നു.കൈ പുസ്തകം തയ്യാറാക്കി ആളുകളിലെത്തിക്കാനാണ് ശ്രമം.പൗര പ്രമുഖരുമായുള്ള ചർച്ചയ്ക്കും പൊതു യോ​ഗങ്ങൾക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്. ഇതിനായി 50 ലക്ഷം കൈപ്പുസ്തകമാണ് സർക്കാർ തയാറാക്കുന്നത്. ഇതിനായി സർക്കാർ ടെണ്ടർ വിളിക്കുകയും ചെയ്തു. ബോധവത്കരണത്തിന് ആയി ലഘുലേഖകളും…

//

ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു; അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട്

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പരത്തെ വീടിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാത്രി ഏറെ വൈകിയും പാര്‍ട്ടി പ്രവര്‍ത്തകരും ധീരജിന്റെ സഹപാഠികളും ഉള്‍പ്പെടെ നിരവധി…

///

വിദ്യാർത്ഥി സംഘർഷം, മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു. ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മഹാരാജാസ് കോളേജിൽ  സംഘർഷമുണ്ടായത്.ഇന്നലെ വൈകിട്ട് എസ്എഫ്ഐ-കെഎസ്‍യു…

//

ധീരജ് കൊലക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പറവൂർ പുത്തൻവേലിക്കര സ്വദേശി അലക്സ് റാഫേൽ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ഇടുക്കി കരിമണൽ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലെ…

///

കണ്ണൂരില്‍ ജാഗ്രത, കെ സുധാകരന്‍റെ വാഹനത്തിന് പൊലീസ് സുരക്ഷ, ഡിസിസി ഓഫീസ് സമീപം ഒരു ബസ് പൊലീസ് സംഘം

കണ്ണൂര്‍: ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരിൽ പൊലീസ് ജാഗ്രത കർശനമാക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ വാഹനത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. 11. 30 ന് ഡിസിസി ഓഫീസില്‍ കണ്‍വെന്‍ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂർ…

//

ധീരജിന്റെ കൊലപാതകം ; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ കസ്റ്റഡിയിൽ

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ  കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍…

///

മഹാരാജാസ് കോളജിൽ കെ എസ് യു പ്രവർത്തകർക്ക് മർദനം

എറണാകുളം മഹാരാജാസ് കോളജിൽ കെ എസ് യു പ്രവർത്തകർക്ക് മർദനം.ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെയാണ് മർദനമേറ്റത്. പത്ത് കെ എസ് യു പ്രവർത്തകർക്ക് പരുക്കേറ്റു.സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ്…

//