‘എ.കെ ആന്‍റണിയുടേത് മൃദു ഹിന്ദുത്വ നിലപാട്’; വിമർശിച്ച് എം.വി. ഗോവിന്ദൻ

എ.കെ. ആന്‍റണിയുടേത് മൃദു ഹിന്ദുത്വ നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് കാലാകാലങ്ങളായി പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട് ആന്‍റണി ആവർത്തിക്കുകയാണ്. ആർ.എസ്​.എസിനെയും സംഘപരിവാറിനെയും നേരിടാൻ കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ നിലപാട് കൊണ്ടാവില്ലെന്നും കോൺഗ്രസിന്‍റേത് വർഗീയ പ്രീണന നയമെന്നും അദ്ദേഹം പ്രതികരിച്ചു. കുറി തൊടുന്നവരെയും…

/

‘ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇ.പി’ തിരുവനന്തപുരത്തേക്ക്

സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റിൽ പങ്കെടുക്കാൻ എൽ.ഡി.എഫ് കൺവീനര്‍ ഇ.പി. ജയരാജൻ തിരുവനന്തപുരത്തേക്ക്. നാളെ രാവിലെയോടെ അദ്ദേഹം തലസ്ഥാനത്തെത്തും. തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇ.പി. ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ചിരിയിലൊതുക്കി. നാളത്തെ സംസ്ഥാന സെക്രട്ടറിയറ്റിൽ കാര്യങ്ങൾ വിശദീകരിക്കും. മുൻ എം.ഡി കെ.പി. രമേഷ്…

/

പി. ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം ആരുടെയും പ്രേരണയിലല്ല -അഡ്വ.ടി.പി. ഹരീന്ദ്രൻ

ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണത്തിലുറച്ച് അഭിഭാഷകന്‍ ടി.പി. ഹരീന്ദ്രന്‍. ആരുടെയും പ്രേരണയിലല്ല ആരോപണം ഉന്നയിച്ചത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്. പി സുകുമാരന്‍ ആരോപണം നിഷേധിച്ചത് അദ്ദേഹത്തിന്‍റെ പരിമിതി മൂലമാണ്. രാഷ്ട്രീയത്തിലെ…

ഷുക്കൂർ കേസ്: പി. ജയരാജനെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണം തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണം തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി. ആരോപണം വിശ്വാസമില്ലാത്തതാണെന്ന് തെളിഞ്ഞു. ഈ വിഷയം പാർട്ടി ചർച്ച ചെയ്തു. പാണക്കാട് തങ്ങളുമായി സംസാരിച്ചു. വളരെ വിചിത്രമായ വെളിപ്പെടുത്തലാണ്. വെളിപാടിന്‍റെ കാരണത്തെകുറിച്ച് താൻ ആലോചിച്ചു. ഇതിന്‍റെ പിന്നിൽ എന്തോ…

/

‘ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ല’-കെ മുരളീധരന്‍

ന്യൂനപക്ഷത്തോടൊപ്പം ഭൂരിപക്ഷ സമുദായത്തെയും ഒപ്പം നിർത്തണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ. മുരളീധരൻ എം.പി. ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ലെന്ന് മുരളീധന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബി.ജെ.പിക്ക് വിട്ടു…

/

കണ്ണൂരില്‍ ആയിരങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ജന്മദിനറാലി

രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന മന്ത്രവുമായാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെക്ക് കന്യാകുമാരിമുതല്‍ വടക്ക് ജമ്മുകാശ്മീര്‍വരെ ഗ്രാമത്തെ തൊട്ടറിഞ്ഞ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം.പി. കോണ്‍ഗ്രസ് 138-ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്…

/

ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും

ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. സി.പി.എം നേതൃത്വത്തെ സന്നദ്ധത അറിയിച്ചതായാണ്​ വിവരം. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി. ജയരാജൻ പങ്കെടുക്കാനും സാധ്യതയില്ല. സാമ്പത്തിക ആരോപണം ഉയർന്നതിന് പിന്നാലെയാണ് നീക്കം. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി. ജയരാജൻ പദവികൾ ഒഴിയാൻ…

/

വാര്‍ത്ത മാധ്യമസൃഷ്‌ടി-പി. ജയരാജന്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്‌ടിയാണെന്ന് പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇ.പി. ജയരാജന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. സി.പി.എമ്മിനെ താറടിക്കാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നതെന്നും ബുള്ളറ്റ് പ്രൂഫ് വാഹനമെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കൂട്ടരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

/

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണന: സി.പി.എം പ്രക്ഷോഭം സംഘടിപ്പിക്കും

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ നിരന്തര അവഗണനക്കെതിരെ സി.പി.എം ശക്​തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ജനുവരി 20 മുതൽ 31 വരെ ലോക്കൽ തലത്തിൽ ആദ്യഘട്ട പ്രക്ഷോഭം ആരംഭിക്കും. ഇതിന്‍റെ മുന്നോടിയായി ജനുവരി 1 മുതൽ 21 വരെ വീടുകയറി പ്രചാരണം നടത്തും. കേന്ദ്ര നിലപാടും സംസ്ഥാന സർക്കാരിന്‍റെ…

/

ഫാത്തിമ നിദയുടെ മരണം; ചികിത്സാപ്പിഴവ് ആരോപിച്ച് പിതാവ് നാഗ്​പൂർ പൊലീസിൽ പരാതി നൽകി

ഫാത്തിമ നിദയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയ്ക്കെതിരെ പരാതിയുമായി പിതാവും കേരള സൈക്കിൾ പോളോ അസോസിയേഷനും രം​ഗത്ത്. ചികിത്സ പിഴവ് ആരോപിച്ച് നാഗ്​പൂർ പൊലീസിൽ ഇവർ പരാതി നൽകി. ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്​പൂരിൽ എത്തിയ കേരള ടീം…

/