കുസാറ്റിൽ വീണ്ടും എസ്.എഫ്.ഐ: നമിത ജോർജ് ചെയർപേഴ്​സൺ, മേഘ ലവ്ജാൻ ജനറൽ സെക്രട്ടറി

കൊച്ചി സർവകലാശാല യൂണിയൻ (കുസാറ്റ്) നേതൃത്വത്തിൽ പെൺകുട്ടികൾ. യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായ 27ാം വർഷവും എസ്.എഫ്.ഐക്കാണ്‌ ആധിപത്യം. ചെയർപേഴ്​സണായി നമിത ജോർജ്, ജനറൽ സെക്രട്ടറിയായി മേഘ ലവ്ജാൻ, ട്രഷററായി കെ. അഭിനന്ദ് എന്നിവരെ തെരഞ്ഞെടുത്തു. ദശരഥ് മണികുട്ടൻ, കെ. മീനു എന്നിവർ വൈസ് ചെയർപേഴ്​സൺമാരും…

/

സി.പി.എം നേതൃയോ​ഗങ്ങൾക്ക് ഇന്ന് തുടക്കം

മൂന്നുദിവസം നീളുന്ന സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. വിവാദ പ്രസംഗത്തിൽ പൊലീസ് കുറ്റവിമുക്തനാക്കിയ സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്ക്…

/

സി.ഐ.ടി.യു: ആനത്തലവട്ടം ആനന്ദൻ പ്രസിഡന്‍റ്​ , എളമരം കരീം ജനറൽ സെക്രട്ടറി

സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറായി ആനത്തലവട്ടം ആനന്ദനെയും ജനറൽ സെക്രട്ടറിയായി എളമരം കരീമിനെയും കോഴിക്കോട് ചേർന്ന 15-മത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി. നന്ദകുമാറാണ് ട്രഷറർ. 21 വൈസ് പ്രസിഡന്‍റുമാരെയും സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. 170 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിൽ. വൈസ് പ്രസിഡൻറുമാർ: എ.കെ. ബാലൻ. സി.എസ്. സുജാത, ടി.പി.…

/

തെലങ്കാന കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; 13 പി.സി.സി നേതാക്കൾ രാജിവച്ചു

സംസ്ഥാന കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയിലെ 13 നേതാക്കൾ രാജിവച്ചു. മുതിർന്ന പാർട്ടി നേതാക്കളെ തഴഞ്ഞ് മറ്റുള്ളവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് രാജി. എം.എൽ.എ ദനാസാരി അനുസൂയ, മുൻ എം.എൽ.എ വെം നരേന്ദ്ര റെഡ്ഡി, തെലങ്കാന എം.എൽ.എ സീതക്കയും…

/

സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി

സ്ത്രീവിരുദ്ധ പരാമർശവുമായി കാസർകോട്​ എം.പി രാജ്മോഹൻ ഉണ്ണിത്താൻ. ഇന്ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ സി.കെ. ശ്രീധരനെതിരെ സംസാരിക്കുമ്പോഴായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍റെ സ്ത്രീവിരുദ്ധ പരാമർശം. ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിന്‍റെയും ഭാഗ്യമാണെന്നുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. പണത്തിനുവേണ്ടി അവിശുദ്ധബന്ധം സൂക്ഷിക്കുന്ന…

/

വികസന പദ്ധതികളെ എതിർക്കുന്നവർക്ക് പ്രത്യേക ഉദ്ദേശം; നഷ്ടപരിഹാരം ഉറപ്പെന്ന് മുഖ്യമന്ത്രി

ദേശീയ പാത വികസനത്തിൽ മുസ്ലം ലീഗ് നിലപാട് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിന് ഒപ്പം നിൽക്കുന്ന സർക്കാർ, എതിർപ്പുകളുണ്ടെങ്കിൽ അത് കൃത്യമായി പരിഹരിച്ച് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടി സർക്കാർ നയത്തെ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ…

//

ആർ.എസ്.എസിനോട് മൃദുസമീപനം: കെ. സുധാകരനെതിരെ യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെതിരെ രൂക്ഷ വിമർശനം. ആർ.എസ്.എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർ.എസ്.എസിന് സംരക്ഷണം കൊടുക്കുന്നു താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി…

//

‘കൂടെ നിന്ന് ചതിച്ചു’; സി.കെ. ശ്രീധരനെ പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയെന്ന് ശരത് ലാലിന്‍റെ പിതാവ്

പെരിയ കേസ് അട്ടിമറിക്കാൻ സി.കെ. ശ്രീധരൻ ഗൂഢാലോചന നടത്തിയെന്ന് ശരത് ലാലിന്‍റെ പിതാവ്. കേസിന്‍റെ രേഖകൾ നേരത്തെ വാങ്ങിയിരുന്നു. സി.പി.എമ്മുമായി മുൻകൂട്ടി ധാരണയുണ്ടാക്കി. വീട്ടിലെ ഒരം​ഗത്തെപ്പോലെ കൂടെ നിന്ന് ചതിച്ചെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ പറഞ്ഞു. ഗൂഢാലോചന കണ്ടെത്താൻ കോടതിയെ സമീപിക്കുമെന്ന് ശരത്…

//

എസ്.എഫ്‌.ഐ അഖിലേന്ത്യാ സമ്മേളനം: വി.പി. സാനു പ്രസിഡന്‍റ്​, മയൂഖ് ബിശ്വാസ് ജനറല്‍ സെക്രട്ടറി

എസ്.എഫ്.ഐ പ്രസിഡന്‍റായി വി.പി. സാനുവിനെയും (കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് ബിശ്വാസിനെയും (ബംഗാള്‍) ഹൈദരാബാദില്‍ ചേര്‍ന്ന 17ാം അഖിലേന്ത്യ സമ്മേളനം തെരഞ്ഞെടുത്തു. സാനു മൂന്നാം തവണയും മയൂഖ് രണ്ടാം തവണയുമാണ് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമാണ് തുടര്‍ച്ചയായി മൂന്നാം തവണ പ്രസിഡന്‍റ്​ പദവിയില്‍ ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടത്.…

/

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും -രാഹുൽ ഗാന്ധി

ബി.ജെ.പിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് രാഹുൽ ഗാന്ധി. തന്‍റെ വാക്കുകൾ കുറിച്ച് വെച്ചോളൂ. കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ല. ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞുവെന്നും എന്നാൽ ജനങ്ങൾ ഇത് തള്ളിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ…

/