തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ നിലപാടുകൾ വർഗീയതയോട് സമരസപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഖിലേന്ത്യാ കിസാൻ സഭ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരൻ ശാഖയ്ക്ക് സംരക്ഷണം കൊടുക്കാൻ തയാറായി എന്ന് പറയുന്നു. ബി.ജെ.പിയിൽ ചേർന്നാലെന്ത് എന്ന് ചോദിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട്…
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹം കടന്നുപോകുന്നതിന്‍റെ ഭാഗമായാണ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്. കരിങ്കൊടി പ്രതിഷേധ സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി കൈക്കൊണ്ടത്. നിയോജകമണ്ഡലം പ്രസിഡന്‍റ് എ.എം. നിതീഷ്, ജെറി പി. രാജു, വിഗ്നേശ്വര പ്രസാദ്…
പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ കാല്‍ വഴുതി വീണു. കാലിന് പരുക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. വീഴ്ചയില്‍ അദേഹത്തിന്‍റെ ഇടതു കാലിന് പരിക്കേറ്റിട്ടുണ്ട്. ശശി തരൂരിന്‍റെ പോസ്റ്റ്: അൽപ്പം…
ബി.ജെ.പി. മണ്ഡലം തല നേതാക്കൾ വരെ കുറ്റാരോപിതരായി ജയിലിൽ കഴിയുന്ന കൊലപാതകക്കേസന്വേഷണം മാസം പത്ത് പിറന്നിട്ടും ഇനിയും പൂർത്തിയാക്കാനായില്ല. സി.പി.എം.പ്രവർത്തകൻ പുന്നോൽ താഴെ വയൽ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസിലാണ് അലംഭാവം. ചുമതലയുള്ള അന്വേഷണ സംഘം സ്ഥലം മാറ്റത്തെ തുടർന്ന്…
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12 തീയതികളിൽ കണ്ണൂരിൽ നടത്താൻ മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്‍റ് ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. മെമ്പർഷിപ്പ് കേമ്പയിന്‍റെ അടിസ്ഥാനത്തിൽ പുതിയ ജില്ല മുസ്ലിംലീഗ് കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് നിലവിൽ വരും.…
2023ലെ നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നയപ്രഖ്യാപനം എപ്പോള്‍ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. ബജറ്റിന് മുന്‍പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം വേണ്ടിവരും. ജനുവരി പകുതിയോടെ ആരംഭിക്കുന്ന…
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനും ഡി.എം.കെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ഗവർണർ ആർ.എൻ.…
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു.ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റിനു സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പട്ടേല്‍ സമുദായത്തിനാണ് ഭൂപേന്ദ്രയുടെ മന്ത്രിസഭയില്‍ മുന്‍തൂക്കം. പ്രധാനമന്ത്രി നരേന്ദ്ര…
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍. മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുന്ന ചര്‍ച്ചയ്ക്കാണ് എം.വി. ഗോവിന്ദന്‍ തുടക്കമിട്ടതെന്നും മതേതര കൂട്ടായ്മ ശക്തിപ്പെടുത്തലാണ് എൻ.സി.പിയുടെയും നിലപാടെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫിലെ വലിയ കക്ഷിയായ…
ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് വഴിമുടക്കിയായെന്നും അദ്ദേഹം പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ നിശബ്ദ പ്രചാരണത്തിന് സ്ഥാനമില്ല. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര മുന്നണി കെട്ടിപ്പടുക്കാന്‍ കഴിയുന്ന ധ്രുവമാകാന്‍ കോണ്‍ഗ്രസിന്…