എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ഇന്ന് തന്നെ സ്ഥാനത്ത് നിന്ന്…
സി.പി.എമ്മിന്‍റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ലീഗിന് അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യു.ഡി.എഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്ലിം ലീഗ് ആണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി് ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന്…
മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഗവർണർ വിഷയത്തിൽ ലീഗും ആര്‍.എസ്‍.പിയും ശരിയായ നിലപാട് എടുത്തു. ഇതോടെയാണ് നിയമസഭയിൽ യു.ഡി.എഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നത്. മന്ത്രി അബ്ദുറഹിമാനെ അധിക്ഷേപിച്ച വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ശക്തമായ നിലപാട് സ്വീകരിച്ചു. ലീഗ്…
ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്‍റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം. കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം…
വിവാദപ്രസംഗത്തെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്താന്‍ വഴി തെളിയുന്നു. തിരുവനന്തപുരം എ.കെ.ജി സെന്‍ററില്‍ ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്നു കാണിച്ച് പൊലീസ് കേസ് അവസാനിപ്പിക്കുകയും, കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും…
ഹിമാചല്‍ പ്രദേശിലെ ഏക സിറ്റിങ് സീറ്റ് സി.പി.മ്മിന് നഷ്ടമായി. ഹിമാചല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചപ്പോള്‍ സി.പി.എമ്മിന്‍റെ ഏക സീറ്റും അവര്‍ പിടിച്ചെടുത്തു. സിറ്റിങ് സീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥി നാലാമതായി. സി.പി.എം എം.എല്‍.എ. രാകേഷ് സിംഘ, കോണ്‍ഗ്രസിന്‍റെ കുല്‍ദീപ് സിങ് റാത്തോഡിനോടു പരാജയപ്പെട്ടു. ഠിയോഗ് മണ്ഡലത്തെയാണ് രാകേഷ്…
തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് ശരിയായ പാഠം ഉള്‍ക്കൊള്ളാനും സംസ്ഥാനതലങ്ങളില്‍ ബി.ജെ.പിക്കെതിരായ എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിച്ച് ഫലപ്രദമായ ഐക്യനിര കെട്ടിപ്പടുക്കാനും പ്രതിപക്ഷപാര്‍ടികള്‍ പദ്ധതികള്‍ തയാറാക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഗുജറാത്തില്‍ വന്‍വിജയം നേടിയ ബി.ജെ.പി ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍…
ചരിത്ര വിജയം നേടിയ ഗുജറാത്തിൽ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബി.ജെ.പി…
ഗുജറാത്തിൽ റെക്കോഡ് ജയത്തിലേക്ക് ബി.ജെ.പി. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ. പാട്ടീലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും വിളിച്ച് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഗുജറാത്തിൽ തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി അധികാരത്തിലേറുന്നത്. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ. പാട്ടീലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും…
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോൾ ഫലം പുറത്ത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഭരണതുടർച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിൽ മൂന്ന് പതിറ്റാണ്ടായി ഭരിക്കുന്ന ബി.ജെ.പിക്ക് വലിയ കുതിപ്പുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഗുജറാത്തിൽ ബി.ജെ.പി 128-148 സീറ്റ് നേടുമെന്നാണ്…
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം. ആംആദ്മി പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ആംആദ്മി പാർട്ടിക്ക് 43 ശതമാനവും ബി.ജെ.പിക്ക് 35 ശതമാനവും കോൺഗ്രസിന് 10 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ-ടുഡേ ആക്‌സിസ്…