എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ഇന്ന് തന്നെ സ്ഥാനത്ത് നിന്ന്…
വിഭാഗീയ പ്രവർത്തനമെന്ന ആരോപണത്തിൽ വിഷമമുണ്ടെന്ന് ഡോ ശശി തരൂർ എം പി. വ്യത്യസ്‌ത പരിപാടികളിൽ പങ്കെടുത്തതിൽ എന്താണ് വിഭാഗീയത എന്ന് അറിയണം. പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഗ്രൂപ്പ് പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്‍റെയും ഭാഗമാകാനില്ല. മലബാർ സന്ദർശനം വലിയ…
ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ. കോഴിക്കോട് കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ്. ഷിബിന്‍റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബൈക്കിന് തീയിട്ടത്. വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ല. കോഴിക്കോട് വടക്കുമ്പാട്ഹയർ…
കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടെണ്ടി വന്നെന്ന വാർത്തയിൽ നെഹ് റു കുടുംബത്തിന് അത്യപ്തി. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടെണ്ടി വന്നത് സംബന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി. തരൂരിനെതിരായ സംഘടിത നീക്കത്തെ…
ശശി തരൂർ വിഷയത്തിൽ പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കെ.പി.സി.സി. കോൺഗ്രസ് പാർട്ടിയുടെ സുസ്ഥിരതയെയും ഐക്യത്തെയും ബാധിക്കുന്ന ഒരു പ്രതികരണവും ഉണ്ടാകരുതെന്നാണ് കെ.പി.സി.സി നിർദേശം നൽകിയത്. കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തരൂരിന് അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞു എന്ന പ്രചാരണം ശരിയല്ലെന്ന് കെ.പി.സി.സി വാർത്താക്കുറിപ്പിൽ…
സി.പി.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. പി. ജയരാജന്‍റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം…
കൊച്ചിയിൽ അഞ്ചുവയസുകാരനെ നഗ്നനാക്കി നിലത്ത് കിടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നഗരസഭയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകര് കുട്ടിയെ നിലത്ത് കിടത്തിയത്. ചുള്ളിക്കമ്പുകൾ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും…
വിദേശത്തേക്ക് പോകാൻ പാസ്പോർട്ട് അനുവദിക്കണമെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹ്മാൻ കല്ലായിയുടെ അപേക്ഷ നിരസിച്ച് ജില്ല സെഷൻസ് കോടതി. മട്ടന്നൂർ ജുമാ മസ്ജിദ് പുനർനിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട േകസിൽ അബ്ദു റഹ്മാൻ കല്ലായിക്ക് ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രാജ്യം…
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പാർടി പൊളിറ്റ് ബ്യൂറോ അംഗമായി കേന്ദ്രക്കമ്മിറ്റി യോഗം ഐകണ്ഠ്യേന തെരഞ്ഞെടുത്തു.ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗമാണ് തീരുമാനമെടുത്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കോടിയേരി ബാലകൃഷ്‌ണന് രോഗാവസ്ഥമൂലം കഴിയാത്ത സാഹചര്യത്തിൽ ആഗസ്റ്റ്…
കണ്ണൂർ :മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38 ആം രക്തസാക്ഷിത്വ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്‌പാർച്ചന നടത്തി.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.നേതാക്കളായ പ്രൊഫ: എ ഡി മുസ്തഫ,എൻ പി ശ്രീധരൻ,വി വി പുരുഷോത്തമൻ,റഷീദ് കവ്വായി,സുരേഷ് ബാബു എളയാവൂർ,രാജീവൻ കപ്പച്ചേരി, സി…
ആർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറിയാണ്. തിരുവനന്തപുരം ജില്ലയിലാണ് അദ്ദേഹത്തിന്റെ ജനനം. ആർഎസ്പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കൗമുദിയിൽ…