തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
കണ്ണൂർ എസ് എൻ കോളജിൽ കെഎസ്‌യു പ്രതിഷേധം. കോളജ് പ്രിൻസിപ്പലിനെ പ്രവർത്തകർ ഉപരോധിക്കുന്നു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എസ്എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.നാമനിർദേശ പത്രികകൾ കീറിയെറിഞ്ഞ് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. അടുത്തിടെയാണ് എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തത്. എസ്എഫ്ഐ…
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. യുജിസി ചട്ടം അനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സര്‍വകലാശാല വ്യക്തമാക്കി. യുജിസിയെ തള്ളിയ കണ്ണൂര്‍ സര്‍വകലാശാല പ്രിയ വര്‍ഗീസിനെ തസ്തികയിലേയ്ക്ക്…
നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി. നിയമസഭയിലെ ദൃശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷൻ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ച ശേഷമാണ് കേസ് നവംബര്‍ 30 ലേക്ക് മാറ്റിയത്. മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജൻ…
സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചു. ധനമന്ത്രിയുടെ പ്രീതി നഷ്ടമായെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ധനമന്ത്രിയുടെ പ്രസംഗം അപമാനിക്കുന്ന തരത്തിലെന്നും ഗവർണർ. മന്ത്രിയെ മാറ്റാൻ പറ്റില്ലെന്ന് ഗവർണർക്ക്…
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖര്‍ഗെ ഔദ്യോഗികമായി സോണിയാ ഗാന്ധിയില്‍ നിന്ന് ചുമതല ഏറ്റെടുത്തു. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍…
മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും. നെഹ്റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന്‍…
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി. ഇന്നും നാളെയും വലിയ പ്രതിഷേധ പരിപാടികളാണ് എൽഡിഎഫ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേതൃത്വം നൽകും. വിദ്യാർത്ഥി, യുവജന…
സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി പരിഗണിക്കും. വിസിമാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേരളത്തിലെ ഒൻപത് സർവകലാശാലകളിലെ വിസിമാരുടെ രാജി…
തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ആക്രമിച്ചത് എന്ന് ആർഎസ്എസുകാർ ആരോപിച്ചു. തലശ്ശേരി നായനാർ റോഡിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ജില്ലാ വർക്കിംഗ് പ്രസിഡണ്ടും മറ്റ് പ്രവർത്തകരും ചേർന്നാണ് ആർ എസ് എസ് ബിജെപി പ്രവർത്തകരെ ആക്രമിച്ചത്. വെട്ടേറ്റ ഷിനോജ്…
എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന് ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചിന്റേതാണ് ജാമ്യം നല്‍കിക്കൊണ്ടുള്ള വിധി. ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില്‍ കുടുക്കിയെന്നുമായിരുന്നു ജാമ്യ ഹര്‍ജിയില്‍ ജിതിന്‍…