തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കാസർകോട്ട് പോസ്റ്റർ. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററിലെ ആക്ഷേപം. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ്…
കണ്ണൂർ എസ്.എൻ കോളജിൽ സംഘർഷം. എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പത്രിക തള്ളിയതോടെ കെഎസ്‌യു സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തു. കോളജിൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.…
പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ മുൻകൂർ ജാമ്യം. അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോണും പാസ്‍പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത്, കേരളം വിടരുത്…
സിപിഐഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 99–ാം പിറന്നാൾ.ബാർട്ടൺഹില്ലിൽ മകൻ വി.എ.അരുൺ കുമാറിന്റെ വസതിയിൽ പൂർണവിശ്രമ ജീവിതത്തിനിടെ നൂറാം വയസിലേക്കു കടക്കുകയാണ് വി.എസ്. രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് ആയിരം പൂർണചന്ദ്രന്മാരെ കണ്ട അഭിമാന നേട്ടത്തോടെ . ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ…
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയ്ക്ക് പുറത്തുള്ളവര്‍ വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കാനാണ് ഉണ്ണിത്താൻ തരൂരിനെ വെല്ലുവിളിച്ചിരിക്കുന്നത്. താൻ വരണാധികാരിയായ തെലങ്കനാന പിസിസിയിലെ വോട്ടെടുപ്പിൽ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂര്‍ തെളിയിച്ചാൽ…
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം അല്‍പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. അവസാന കണക്കുകളില്‍ 8100 വോട്ടുകളാണ് ഖര്‍ഗെയ്ക്ക് കിട്ടിയത്. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88…
കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ക്രമക്കേടെന്ന് ശശി തരൂര്‍ ക്യാമ്പ്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെലങ്കാനയിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തരൂര്‍ വിഭാഗം നേതാക്കള്‍ എഐസിസി തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി എന്നും പരാതിയുണ്ട്. കോണ്‍ഗ്രസ്…
മുന്‍ എംഎല്‍എ കെ എം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്ന് വിജിലന്‍സ്. വീട്ടില്‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള കെ എം ഷാജിയുടെ ഹര്‍ജിയില്‍ വിജിലന്‍സ് പ്രത്യേക ജഡ്ജി ടി മധുസൂദനന്‍ വാദം കേട്ടു. വിശദമായ…
പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരഭിക്കും.വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്ന് ചൊവ്വാഴ്ചയോടെ 68 ബാലറ്റ് പെട്ടികള്‍ സ്‌ട്രോങ് റൂമിലെത്തിച്ചു. പത്ത് മണിക്ക് സ്‌ട്രോങ് റൂം തുറന്ന് പുറത്തെടുക്കുന്ന…
കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് പദവിയൊഴിയുന്നു. നേതൃത്വത്തിന് ഇന്ന് തന്നെ കത്തു നല്‍കും.പ്രത്യേക പതിപ്പ് പ്രകാശനച്ചടങ്ങിനിടെ എ.കെ.ആന്റണിയുടെ സാന്നിധ്യത്തില്‍ അഭിജിത്ത് തീരുമാനം പ്രഖ്യാപിക്കും. 2017ലാണ് അഭിജിത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേറ്റത്. രണ്ടു വര്‍ഷമായിരുന്നു കാലാവധി. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതില്‍…