തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി സിപിഐഎം നേതാവ് കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്. കേസില്‍ തിങ്കളാഴ്ച്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് നവംബര്‍ ഒമ്പതിന് പരിഗണിക്കും. ഫസല്‍…
കെ സുധാകരന്റേത് ചരിത്ര ബോധമില്ലാത്ത പ്രസ്‌താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് സുധാകരൻ നടത്തിയത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കാൻ രാഹുൽ ഗാന്ധി ഇടപെടണം. സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത്…
കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന ശശി തരൂരിന്റെ ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് സമിതി. ബാലറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ ടിക് മാര്‍ക്ക് രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂധന്‍ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ ശശി തരൂര്‍…
വിവാദമായ തെക്ക്- വടക്ക് പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ‘അഭിമുഖത്തിനിടെ പറഞ്ഞ തെക്കന്‍…
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്.എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. 9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം…
കോഴിക്കോട്: പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിൽ ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകനായ ശ്രീനിവാസൻ എന്നയാളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. അപകടത്തിൽ വീടിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം – ബിജെപി…
മുന്‍ എം പി സുരേഷ് ഗോപി കോര്‍കമ്മിറ്റിയിലേക്ക് വരില്ലെന്ന് ബിജെപി അനുഭാവിയും സംവിധായകനുമായ മേജര്‍ രവി. കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ സുരേഷ് ഗോപി കൂടി തീരുമാനിക്കേണ്ടെയെന്നാണ് മേജര്‍ രവി ചോദിക്കുന്നത്.സുരേഷ് ഗോപിയെ അപമാനിക്കുന്നതിന് തുല്യമാണ് കോര്‍ കമ്മിറ്റിയിലേക്ക് എടുക്കുന്നതെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. രാജ്യസഭാ എംപിയായിരുന്ന…
എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്.കേസിലെ ഒന്നാം പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ക്കുമെന്ന…
ബലാത്സംഗക്കേസിൽ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിവസം. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞ നാലു ദിവസമായി എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ തുടരുകയാണ്.…
കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഐഎം നേരിടുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെ എം.വി.ഗോവിന്ദന്‍ വിമര്‍ശിച്ചു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉണ്ട് എന്നതുകൊണ്ട് മാത്രം ആരും മാര്‍ക്‌സിസ്റ്റാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ്…