എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ഇന്ന് തന്നെ സ്ഥാനത്ത് നിന്ന്…
കർണാടകയിലെ ബിജെപി പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവർത്തകരോട് മോദി നിർദേശിച്ചു. കർണാടകത്തിലെ ഭരണനേട്ടങ്ങൾ എടുത്ത്…
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് പിന്മാറിയത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഗീതാ ഗോപി കോടതി രജിസ്ട്രാര്‍ വഴി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഗീതാ ഗോപിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നിലാണ്…
അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് കോടതിയിലുള്ളത്. ഇത് മുപ്പത്തിമൂന്നാമതാം തവണയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ഇരുപത്തിയൊന്നാമത്തെ കേസായി ലിസ്റ്റ് ചെയ്തിട്ടുള്ള ഹര്‍ജികള്‍…
അപകീർത്തി കേസിലെ ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സൂറത്ത് സെഷൻസ് കോടതി നിരസിച്ചിരുന്നു. അതേസമയം രാഹുൽ നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതി നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ബീഹാർ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും.വയനാട്ടിൽ…
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവ മോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷൻമാരുമായുള്ള കൂടികാഴ്ചയുമുണ്ടാകും.…
ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ മോദി ഗവണ്മെന്റിന്റെ യുവജന വിരുദ്ധ നയത്തിന് എതിരെ ‘YOUNG INDIA ASK PM’ പ്രധാന മന്ത്രിയോട് 100 ചോദ്യം ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.ഏപ്രിൽ 25 ന് കേരളത്തിലെത്തുന്ന പ്രധാന മന്ത്രിയോട് ഡിവൈഎഫ്ഐ 130 ചോദ്യങ്ങൾ ചോദിക്കുന്നതാണ് ക്യാമ്പയിൻ. ‘YOUNG INDIA ASK PM’…
കർണാടക തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സ്ഥാനാർത്ഥി പട്ടിക ഇനിയും പൂർത്തിയായിട്ടില്ല.രണ്ട് മണ്ഡലങ്ങളിലേയ്ക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപി എല്ലാ മണ്ഡലങ്ങളിലേയ്ക്കുമുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി. മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പ ഇടഞ്ഞതോടെ, ബിജെപി പ്രതിസന്ധിയിലായ ശിവമോഗയിൽ…
ജോണി നെല്ലൂർ കേരള കോൺഗ്രസ് പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.നിലവിലുള്ള…
ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്. ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാര്‍ഥിയാകും. ബോംബെ കര്‍ണാടക മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് നേതാവാണ് ജഗദീഷ് ഷെട്ടര്‍. ഹുബ്ബള്ളി ധര്‍വാഡ് മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷട്ടര്‍ ബിജെപി വിട്ടത്.തന്നെ…
പരാതിക്കാരനെ ആക്ഷേപിച്ച ലോകായുക്തയുടേത് വിടുപണിയാണെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എംപി. കേസിലെ പരാതിക്കാരൻ മുൻ സിൻഡിക്കേറ്റംഗം ആർഎസ് ശശികുമാറിനെ പേപ്പട്ടി എന്നും മറ്റും വിളിച്ച് ആക്ഷേപിച്ച ലോകായുക്ത ആർക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകായുകതയുടെ ഇന്നത്തെ പരാമർശങ്ങൾ വിധി ഏത്…