എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ഇന്ന് തന്നെ സ്ഥാനത്ത് നിന്ന്…
മുൻ എംഎൽഎ കെ.മുഹമ്മദലി അന്തരിച്ചു. ആറു തവണ ആലുവ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായിരുന്നു. 76 വയസായിരുന്നു. ഇന്ന് രാവിലെ 7.00 മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം.…
എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ചുകൊണ്ട് ഇൻഡിഗോ വിമാനത്തിൽ കയറി മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച ഫർസിൻ മജീദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സഖാവ് ഇ.പിയോട് ഏറെ സ്നേഹത്തോടെ, അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത് എന്ന തരത്തിൽ തുറന്ന കത്തിന്റെ രൂപത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഇ.പി…
കണ്ണൂര്‍:അസാധാരണ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും , സിപിഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ രംഗത്ത്.സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ…
കെ എം ഷാജിയുടെ പരാമർശങ്ങൾ മുസ്ലിം ലീഗിലുണ്ടാക്കിയ വിവാദങ്ങള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍.സംസഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് കെ എം ഷാജി വിശദീകരണം നല്‍കി.ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു.പാർട്ടി വേദികളിൽ പറയേണ്ടത് പാര്‍ട്ടി വേദികളിൽ പറയണം.പുറത്തു പറയുന്നതിൽ…
കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത്…
നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ കെ എം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ…
കർണ്ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം- മൈസൂരു ദേശീയ പാത, കാസർഗോഡ്- കാണിയൂർ റെയിൽ പാത എന്നിവ ചർച്ചയായി.അനുകൂല നിലപാടാണ് കർണ്ണാടക സർക്കാർ സ്വീകരിച്ചത്.എന്നാൽ കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ ചർച്ചയായില്ല. നഞ്ചൻകോഡ്- നിലമ്പൂർ റെയിൽ പാതയ്ക്ക് പാരിസ്ഥിതിക അനുമതി പ്രശ്‌നമെന്ന്…
കണ്ണൂര്‍ കൂത്തുപറമ്പിൽ മുസ്ലീം ലീഗില്‍ കൂട്ടരാജി.വിമതപ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രമുഖ വ്യാപാരിയുമായ പൊട്ടന്‍കണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പിപിഎ സലാം, കാട്ടൂറ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്.രാജിക്കത്ത്…
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുളള പോര് പരിഹരിക്കാൻ കേന്ദ്ര സർക്കാരോ, രാഷ്ട്രപതിയോ മധ്യസ്ഥത വഹിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇരുവരും തമ്മിലുളള തർക്കം ജനാധിപത്യത്തിന് ഭീഷണിയും നമ്മുടെ സംസ്കാരത്തിന് അപമാനവുമാണെന്ന് സുധാകരന്‍ പറഞ്ഞു. തർക്കം ഭരണസ്തംഭനമുണ്ടാക്കിയാൽ പ്രതിപക്ഷമെന്ന…
മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മഹാബലിയും ഓണവുമായും ഒരു ബന്ധമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. ‘മഹാബലിയും ഓണവും കഴിഞ്ഞാൽ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. മലയാളിയും കേരളവും…