എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ഇന്ന് തന്നെ സ്ഥാനത്ത് നിന്ന്…
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിക്കും. പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കെപിസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേരും.…
എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. പ്രതി എന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്.ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതി…
കോഴിക്കോട് നൊച്ചാട് സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം.നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പോർച്ചിലുണ്ടായിരുന്ന കാർ കത്തിക്കാനും ഇന്നലെ രാത്രി ശ്രമം നടന്നു. തീയാളുന്നത് കണ്ട് വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. നൊച്ചാട് കേന്ദ്രീകരിച്ച്…
ബിജെപിയിൽ അഴിച്ചുപണി. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നൽകി.ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല…
തിരുവനന്തപുരം നഗരസഭയിൽ ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തിൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് സിഐടിയു .തൊഴിലാളികൾക്കെതിരായ നടപടി അന്തിമമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമതീരുമാനം എടുക്കൂ എന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ…
സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി എം വി ഗോവിന്ദൻ. താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല. നേരത്തെ താൻ സിപിഎം…
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തേയും നെഹ്‌റു കുടുംബത്തേയും താന്‍ തള്ളിപ്പറഞ്ഞെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി. സ്വകാര്യചാനലായ ഏഷ്യാനെറ്റിന്റെ കണ്ണൂരിലെ ലേഖകന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മനസില്‍ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങളാണ് വളച്ചൊടിച്ച്…
മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെ ആശുപത്രിയിലെത്തി സന്ദർശിച്ചു .മുഖ്യമന്ത്രി പകല്‍ മുഴുവന്‍ ചെന്നൈയില്‍ തുടരും.കഴിഞ്ഞ രണ്ടാഴ്ചയായി അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കോടിയേരി.അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമൊന്നുമില്ല എന്നാണ് വിവരം. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്.നേരത്തെ…
നിയമസഭയിലെ തന്റെ പ്രസംഗത്തെ പി.ടി.തോമസിനും കുടുംബത്തിനും എതിരാക്കിയ സമൂഹമാധ്യമ പ്രചാരണത്തിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബാത്ത്റൂമില്‍ അശ്ലീലമെഴുതുന്ന അതേ മാനസികാവസ്ഥയാണ് അതെന്ന് സതീശന്‍ പറഞ്ഞു. മന്ത്രിയാകുന്നതും മുഖ്യമന്ത്രിയാകുന്നതുമൊന്നും താന്‍ സ്വപ്നം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമൊന്നും പറയാതെ ഒരു പൊതുകാര്യമാണ് അന്ന് സംസാരിച്ചത്.ഇങ്ങനെയും…
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എം.എല്‍.എ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.12-ാംം തീയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11ന് വൈകിട്ട് അഞ്ചുവരെയാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പണം. മന്ത്രിയായി നിയമിതനായ എംബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.എല്‍ഡിഎഫ്…