കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്,…
‘റൂട്ട് മാറ്റിയതില്‍ മന്ത്രിക്ക് നീരസം’; പി രാജീവിന് എസ്‌കോര്‍ട്ട് പോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
യാത്രക്കിടെ റൂട്ട് മാറ്റിയതിനെ തുടർന്ന് നിയമ മന്ത്രി പി രാജീവിന് എസ്കോർട്ട് പോയ പോ ലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.ഗ്രേഡ് എസ് ഐ സാബുരാജന്‍, സിപിഓ സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗത കുരുക്കുണ്ടായത് കൊണ്ടാണ് മന്ത്രിയുടെ…
‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സി.പി.എം നിലപാടല്ലെന്നും ആരെങ്കിലും എഫ്ബിയില്‍ എഴുതിയാല്‍ അത് പാര്‍ട്ടി നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു. ഇന്ന് നടന്ന വാർത്താ…
മുന്‍ ആരോഗ്യ-ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന ആര്‍ സുന്ദരേശന്‍ നായര്‍ (82) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചാണ് അന്ത്യം. എന്‍എസ്എസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. എന്‍ഡിപി സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് അഞ്ചും ആറും നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ ആദ്യമായി വിജയിച്ചുകയറിയത് ആര്‍…
കണ്ണൂര്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പതാക വിതരണം ചെയ്യുന്നതിനുള്ള കൗണ്ടറിന്റെ ഉദ്ഘാടനവും പ്രമുഖ വ്യക്തികള്‍ക്ക് ദേശീയ പതാക കൈമാറല്‍ ചടങ്ങും കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നടന്നു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്…
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മിനി നഗർ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി വി ഷാഹിദിനെതിരെ നടപടി .ഷാഹിദിനെ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു.യൂത്ത്…
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ആര്‍ജെഡിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.…
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥനോടാണ് സംഘം പണം ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള ഉന്നതരുടെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘം മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്…
അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയും സെക്രട്ടറിയറ്റും തുടർന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചർച്ചയാകുക.കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും യോഗം തീരുമാനിക്കും.…
സംസ്ഥാന-ദേശീയ പാതകളിലെ കുഴികൾക്കെതിരെ പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കും. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ”ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികൾ…
കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെതിരെയാണ് കേസ്. ഭാര്യ ബിൻസിയുടെ പരാതിയിൽ രാജപുരം പൊലീസാണ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി…