കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്,…
റോഡിലെ കുഴികൾ താണ്ടി വരുന്നവർക്ക് കുഴിമന്തി നൽകി യൂത്ത് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം. കായംകുളത്താണ് യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരരീതി. ദേശീയപാതയിലെ കുഴികൾ താണ്ടി വരുന്ന യാത്രക്കാർക്ക് പ്രവർത്തകർ കുഴിമന്തി വിതരണം ചെയ്തു. നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതിനെ തുടർന്നാണ്…
ഇന്‍ഡിഗോ വിമാനക്കമ്പനിയെ താനാണ് വിലക്കിയതെന്നും ആ വിലക്കിന്റെ കാലാവധി ഒരിക്കലും തീരില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് തീരുന്ന സാഹചര്യത്തിലാണ് ഇപിയുടെ പ്രതികരണം. തിരുവനന്തപുരം കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ജയരാജന്‍. മഹാസ്മരണകള്‍ നിലനിര്‍ത്തുന്ന…
പെരുമഴയുടെ ഭീതിയിൽ ദുരിതാശ്വാസ ക്യാംപുകളിലെത്തിയ മനുഷ്യർക്കുമുണ്ടാകും കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. എളന്തിക്കരയിലെ ഒരു എട്ട് വയസ്സുകാരന്‍റെ ആഗ്രഹം പ്രദേശത്തെ എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് കണ്ടറിഞ്ഞ് നടത്തി. എളന്തിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വി ഡി സതീശൻ എത്തിയത്. ഓരോരുത്തരെയും കണ്ട് കാര്യങ്ങൾ ചോദിച്ചു.ഇതിനിടെയാണ്…
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എം.എൽ.എയുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. വീട്ടിലെ ടോയ്‍ലറ്റിൽ കാൽവഴുതിവീണ് പ്രതാപവർമ്മ തമ്പാന് പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അദ്ദേഹം മരിച്ചത്.…
തലശ്ശേരി: സഹകരണസംഘം ജീവനക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.വി.കൃഷ്ണകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ബുധനാഴ്ച വിധി പറയും. മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. കോൺഗ്രസ് പ്രാദേശിക നേതാവായ കൃഷ്ണകുമാർ കോർപ്പറേഷനിലെ കിഴുന്ന…
കണ്ണൂര്‍ : പിതൃതർപ്പണവുമായി ബന്ധപ്പെട്ട് നൽകിയ ഫേസ്ബുക്ക് പോസ്റ്റിൽ അന്ധവിശ്വാസം പ്രോത്സാഹിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് പി ജയരാജൻ. അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽപ്പെടുത്തി. അത് താൻ ഉദ്ദേശിച്ചതേ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി…
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മണ്ണൂർ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ മാറ്റി. സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പി മുഹമ്മദ് മുസമ്മലിന് നഗരസഭയിൽ കരാർ ലൈസൻസുള്ളതിനാൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയെ മാറ്റിയത് .സി പി എം ലോക്കൽ കമ്മറ്റി അംഗമായ എം വി…
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. കൃഷ്ണ തേജ ഐഎഎസ് പുതിയ ആലപ്പുഴ കളക്ടറായി ചുമതലയേല്‍ക്കും. സിവില്‍ സര്‍വീസ് കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് ശ്രീറാമിനെ മാറ്റിയത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിലുള്ള ശ്രീറാമിനെ ആലപ്പുഴയില്‍…
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മിനി നഗർ-വി എൻ മുഹമ്മദ് കള റോഡ്- പി പി ജലീൽ പാലോട്ടുപള്ളി-പി പ്രജില ബേരം -എം അഷ്‌റഫ് ഉരുവച്ചാൽ- റമീസ് പഴശ്ശി -മുസ്തഫ ചൂര്യോട്ട് നാലാങ്കേരി -ഷംല ഫിറോസ് ആണിക്കരി -വി…
ലിംഗസമത്വത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പിലാക്കാന്‍ വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ ആരോപിച്ചു. ബാലുശ്ശേരിയിലെ സ്‌കൂളില്‍ ലിംഗസമത്വ…