കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്,…
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. രാഷ്ട്രപതിയാകുന്ന ഗോത്രവിഭാഗത്തിൽ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകൾ ദ്രൗപദി മുർമുവിനുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുർമു തന്റെ താൽക്കാലിക വസതിയായ ഉമാ…
സിപിഎം തലശേരി ഏരിയകമ്മിറ്റി അംഗവും, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ മുഴപ്പിലങ്ങാട് കെട്ടിനകം ബീച്ച് സമുദ്രയിൽ സി പി കുഞ്ഞിരാമൻ (74) അന്തരിച്ചു. തലശേരി കോ–ഓപ്പറേറ്റീവ് ആശുപത്രിയിൽ ഞായർ വൈകിട്ട് 6.55നാണ് അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടർന്ന് വെള്ളിയാഴ്‌ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളം പോലൊരു തുരുത്തിലെ ശക്തിയായ സിപിഐഎമ്മിനെ ശത്രുവായി പറയുന്നത് വിഡ്ഢിതമാണെന്നും സുധാകരന്‍ പറഞ്ഞു.”ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല. ബിജെപിയാണ് ഏറ്റവും വലിയ ഭീഷണി. അത് കഴിഞ്ഞേ മറ്റ് പാര്‍ട്ടികളുള്ളൂ.…
കണ്ണൂർ കുറ്റൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകത്തൊഴിലാളി യൂണിയൻ്റെയും ആദ്യകാല പ്രവർത്തകൻ ടി.കുഞ്ഞപ്പൻ (84) അന്തരിച്ചു. ദീർഘകാലം കർഷകത്തൊഴിലാളി യൂണിയൻ അഞ്ജനപുഴ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.കൈരളി ടി.വി.മലബാർ റീജിയണൽ എഡിറ്റർ പി.വി.കുട്ടൻ്റെ പിതാവാണ്. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കുറ്റൂർ പൊതുശ്മശാനത്തിൽ നടക്കും.ഭാര്യ പി.വി. കാർത്ത്യായണി…
മാനഭംഗ കേസ് നേരിടുന്ന കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ പി വി കൃഷ്ണ കുമാറിനെതിരെ കണ്ണൂർ ഡിസിസിയുടെ നടപടി.അന്വേഷണ വിധേയമായി കൃഷ്ണ കുമാറിനെ കോൺഗ്രസിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. കണ്ണൂർ…
സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി.കഴിഞ്ഞ 30 ന് രാത്രി 11.45 ഓടെയാണ് ഇരുചക്രവാഹനത്തില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്.ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം…
കെ മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി. സോണിയയാണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നതെന്നും അതുകൊണ്ടാണ് ആരെയും ക്ഷണിക്കാതിരുന്നതെന്ന് കെ മുരളീധരന്‍ അറിയിച്ചു. കെ മുരളീധരന്‍ പറഞ്ഞത്: എന്റെ മകന്‍ ശബരിനാഥ്‌ന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കള്‍…
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ വധശ്രമ കേസില്‍ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ മൊഴി രേഖപ്പെടുത്താനായി തിങ്കളാഴ്ചയും…
കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പങ്കെടുക്കില്ല. ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്‌കരണമല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. ‘പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതൊരു ബഹിഷ്‌കരണോ, വിയോജിപ്പോ അല്ല.…
കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായ പി. വി. കൃഷ്ണകുമാറിനെതിരെ മാനഭംഗ പരാതിയിൽ പോലീസ് കേസെടുത്തു.ജോലി സ്ഥലത്ത് വച്ച് മാനഭംഗപ്പെടുത്തിയതായാണ് സഹകരണ സംഘം ജീവനക്കാരിയുടെ പരാതി. ബാങ്കില്‍വെച്ച് കയറിപ്പിടിച്ചെന്നാണ് പരാതി. ഇവര്‍ക്ക് സഹകരണ സംഘത്തില്‍ ജോലി വാങ്ങി നല്‍കിയത് കൃഷ്ണകുമാറാണെന്നാണ് വിവരം.പരാതിയില്‍…