കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്,…
കെകെ രമക്കെതിരെ എംഎം മണി നടത്തിയ പ്രസംഗത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെകെ രമ വിധവയായതില്‍ സിപിഐഎമ്മിന് പങ്കില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മഹതിയെന്ന് വിളിച്ചത് അപകീര്‍ത്തികരമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”എംഎം മണിയുടെ പ്രസംഗത്തിന്റെ ഭാഗം…
കെ.കെ. രമയ്ക്കെതിരെ നിയമസഭയിൽ വിവാദ പരാമര്‍ശവുമായി എം.എം. മണി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം. ഇതിനെതിരായ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ അല്‍പസമയത്തേക്ക് നിര്‍ത്തി വെക്കേണ്ടിവന്നു. സഭ…
വിലക്കേണ്ട അണ്‍ പാര്‍ലമെന്ററി വാക്ക് മോദിയെന്നതാണെന്ന് കെ.സുധാകരന്‍ എംപി. അണ്‍പാര്‍ലമെന്ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെ മനസില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും ബിജെപിയും. പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിനിധികളുടെ നാവിന് കടിഞ്ഞാണിടാന്‍ പ്രഖ്യാപിച്ച…
കണ്ണൂർ:മരുന്നിനു പോലും മരുന്നില്ലാത്ത സർക്കാർ ആശുപത്രികൾ വെറും നോക്കുകുത്തികൾ ആയിമാറുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജ് പറഞ്ഞു. മരുന്നെവിടെ സർക്കാരെ എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം…
സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ മന്ത്രിയുമായിരുന്ന എ കെ ബാലന്‍. ധാര്‍മ്മികതയുടെയും ഔചിത്യത്തിന്റെയും പേരിലാണ് അദ്ദേഹം മന്ത്രി സ്ഥാനമൊഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.’ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് അതിനെ വിമര്‍ശിക്കാം. അങ്ങനെയുള്ളവരാണ് നിരവധി ഭേദഗതികള്‍…
പയ്യന്നൂർ : പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ബോധപൂർവം കലാപമുണ്ടാകാനുള്ള ആസൂത്രിത ശ്രമമാണ് ആർ എസ് എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് കെ സുരേന്ദ്രൻ . മാരക ശേഷിയുള്ള ബോംബുകളാണ് അർധരാത്രിക്കുശേഷം ആർ എസ് എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത്. ഇത് മനഃപൂർവ്വം കുഴപ്പ…
കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ മാതാവ് പിഎം ബീബി അന്തരിച്ചു. 80 വയസ്സായിരുന്നു. പരേതനായ കോണ്‍ഗ്രസ് നേതാവ് കെ സാദിരിക്കോയയാണ് ഭര്‍ത്താവ്. മയ്യത്ത് നമസ്‌കാരം ഇന്ന് 4മണിക്ക് ശേഷം പുതിയങ്ങാടി കോയറോഡ് ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.…
കണ്ണൂർ: പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെയുള്ള ബോംബാക്രമണം കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണം. സംഭവം നടന്ന ദിവസം പയ്യന്നൂരിൽ നടന്ന സിപിഎം പൊതുയോഗത്തിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ…
കണ്ണൂര്‍: എകെജി സെന്റര്‍ ആക്രമണം പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ‘സുകുമാരക്കുറുപ്പ് പോയിട്ട് എത്രകാലമായി, പിടിച്ചോ’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപിയുടെ മറുപടി. നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ശ്രീലേഖ നടത്തിയ വിവാദ പരാമര്‍ശം നിയമവിദഗ്ധര്‍ പരിശോധിക്കുമെന്നും,…
കണ്ണൂര്‍: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. അക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഫോണിലൂടെ വിളിച്ചും സോഷ്യൽ മീഡിയ വഴിയും ഭീഷണിപ്പെടുത്തുന്നതായാണ് യൂത്ത് കോൺഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദും നവീൻ കുമാറും ഇത് കാണിച്ച് കണ്ണൂർ എസ് പിക്കാണ്…