ചോദ്യപേപ്പര്‍ ചുവപ്പിച്ചത് മന്ത്രിയുടെ രാഷ്ട്രീയത്തിമിരം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: ഹയര്‍സെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചുവപ്പില്‍ അച്ചടിച്ചതു കൊണ്ട് വിദ്യാഭ്യാസവകുപ്പ് എന്താണുദ്ദേശിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. വെള്ള പേപ്പറില്‍ കറുത്ത മഷിയില്‍ അച്ചടിക്കുന്നതാണ് പരമ്പരാഗതരീതി. കുട്ടികള്‍ക്ക് വായനാസൗകര്യത്തിനുതകുന്ന ഈ രീതി മാറ്റി കണ്ണിനെ കുഴക്കുന്ന ചുവപ്പുമഷിയില്‍ ചോദ്യപേപ്പര്‍ അച്ചടിച്ചത് രാഷ്ട്രീയതിമിരം ബാധിച്ച വിദ്യാഭ്യാസമന്ത്രിയുടെ…

///

സ്വപ്നയുടെ എഫ് ബി ലൈവ് ആരോപണം പച്ചക്കള്ളമായതിനാൽ ലൈവായി തന്നെ പൊളിഞ്ഞു; എം വി ജയരാജൻ

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കേസ് ഒത്തു തീര്‍ക്കാന്‍ 30 കോടി രൂപ വാഗ്ദാനം നല്‍കി എന്ന ‘ലൈവ് ആരോപണം’ പച്ചക്കളമായതിനാല്‍ ലൈവായി തന്നെ പൊളിഞ്ഞുവെന്ന് എം വി ജയരാജൻ അഭിപ്രായപ്പെട്ടു. ബി.ജെ.പി സര്‍ക്കാറിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കും, സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയ്ക്കും, വര്‍ഗ്ഗീയതക്കുമെതിരെ സി.പി.ഐ.എം സംസ്ഥാന…

///

കെഎസ്ആർടിസിയിൽ ശമ്പള കുടിശ്ശിക ഇല്ല, പ്രചാരണം തെറ്റ്: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസിയിൽ ശമ്പള കുടിശ്ശിക ഇല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇതിനെതിരെ തെറ്റായ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. കെഎസ്ആർടിസി ശമ്പളം ഒന്നിച്ച് കൊടുക്കണമെന്നാണ് സർക്കാർ നിലപാട്. ഈ മാസത്തെ ശമ്പളം അഞ്ചാം തിയതി പകുതി നൽകി. ധനകാര്യ വകുപ്പിൽ നിന്ന് പണം ലഭിക്കാൻ…

///

കണ്ണൂരിൽ പിള്ളമാരില്ല: വിജേഷ് പിള്ളയെ അറിയില്ല,നുണ പറഞ്ഞ് ഭീഷണി വേണ്ട; എം വി ഗോവിന്ദൻ

സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയിൽ നിന്നും…

///

ജനകീയ പ്രതിരോധ ജാഥയിൽ സ്ത്രീ വിരുദ്ധത ഉണ്ടായിട്ടില്ല, പരാമർശങ്ങൾ വളച്ചൊടിച്ചു; എം വി ഗോവിന്ദൻ

ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി..അത്തരത്തിൽ നിലപാട് സ്വീകരിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്‍റെ  പരാമർശം വളച്ചൊടിക്കപ്പെട്ടു.സ്ത്രീ – പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎം. സ്ത്രികളുടെ…

///

മേഖാലയ മുഖ്യമന്ത്രി സ്ഥാനം വീണ്ടും കോൺറാഡ് സാഗ്മക്ക്

മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് സര്‍ക്കാര്‍ മേഘാലയയില്‍ വീണ്ടും അധികാരമേറ്റു. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയ്ക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ പാഗു ചൗഹാന്‍ അണ് സത്യവാചകം ചൊല്ലി നല്കിയത്. നാഗാലാന്റിലെ നെഫ്യു റിയോസര്‍ക്കാരും ഇന്ന് അധികാരമേല്‍ക്കും.ഷിലോഗിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി, ബിജെപി ദേശീയ…

//

മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടിയുണ്ടായിട്ടില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാര്‍ത്ത വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് തൊഴില്‍ നോക്കിയിട്ടല്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരാള്‍ ചികിത്സയിലാണോ അയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ…

///

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം, തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം; വി ഡി സതീശൻ

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ് എഫ് ഐ അതിക്രമത്തെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്നും പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. ‘സർക്കാരിനെ മാത്രമല്ല, പ്രതിപക്ഷത്തെയും കോൺഗ്രസിനെയും ഞങ്ങളുടെ…

///

വിവാദങ്ങൾക്കിടെ ജനകീയ പ്രതിരോധ ജാഥയിൽ ഇ പി ജയരാജൻ ഇന്ന് പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇന്ന് ഇ പി ജയരാജന്‍ പങ്കെടുക്കും. എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പര്യടനം തൃശൂര്‍ ജില്ലയിലാണ് നടക്കുന്നത്. ഇ പി ജയരാജന്റെ പങ്കാളിത്തത്തോടെ വിവാദങ്ങളുടെ വാതില്‍ അടയ്ക്കാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. രാവിലെ ചെറുതുരുത്തിയില്‍ നിന്ന്…

///

പ്രതിപക്ഷ ഐക്യം വേണ്ട; 2024 ൽ ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി മമത ബാനർജി

പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ജനപിന്തുണയോടെ ഒറ്റയ്ക്ക് പോരാടും. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് മമത നിർണായക പ്രഖ്യാപനം നാടത്തിയിരിക്കുന്നത്.2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ…

///