തളിപ്പറമ്പ് കുറ്റിക്കോലിൽ ലീഗ് ഓഫീസിന് തീയിട്ടു

കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കുറ്റിക്കോൽ സിഎച്ച് സെന്ററിനാണ് തീയിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ലീഗ്-സിപിഎം തർക്കം നിലനിന്നിരുന്നു. മുസ്ലിം ലീഗും സിപിഎം നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തർക്കം.…

//

മുഖ്യമന്ത്രിയെ കൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്‍ജിന്റെ ഭാര്യക്കെതിരെ വധഭീഷണിക്ക് കേസെടുക്കണമെന്ന് പരാതികള്‍

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പിസി ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉഷാ ജോര്‍ജിനെതിരെ വധഭീഷണിക്ക് കേസെടുക്കണമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്…

//

പീഡന പരാതി ; പി.സി.ജോര്‍ജിന് ജാമ്യം

പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ( ജെഎഫ്എംസി ) ജാമ്യം അനുവദിച്ചത്. പി.സി.ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം…

//

‘അറസ്റ്റ് പിണറായി വിജയന്റെ കളി’, പി സി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ

പി സി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷ. അറസ്റ്റ് പിണറായി വിജയൻറെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസ്സിലാകും. പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു. മുഖ്യമന്ത്രി പിസി ജോർജിനെയും…

//

പീഡനക്കേസില്‍ പി സി ജോര്‍ജ് അറസ്റ്റില്‍

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് അറസ്റ്റില്‍.സോളര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (അ) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന്…

//

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പരിഹസിച്ച് പ്രസ്താവന; വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണമെന്ന് കെഎസ്‌യു

ലോക സമൂഹത്തിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അപമാനിച്ചുവെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ വിദ്യാഭ്യാസമന്ത്രി  മാപ്പ് പറയണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു .പരിമിതമായ ക്ലാസുകള്‍ മാത്രം ലഭിച്ചിട്ടും…

///

എ കെ ജി സെന്റർ ആക്രമണം ;കല്ലെറിയുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ

എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ .അന്തിയൂർക്കോണം സ്വദേശിയെ പോലീസ് ചോദ്യത്തെ ചെയ്യുന്നു .കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .അതേസമയം എ കെ ജി സെന്റർ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം…

//

ഉദ്ഘാടന പ്രസംഗത്തിനിടെ ‘കൊട്ടിക്കയറി’ ചെണ്ട മേളം; ക്ഷുഭിതനായി മുഖ്യമന്ത്രി

മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗത്തിനിടെ  ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്ക് പുറത്ത് സ്വാഗതമേകാൻ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിക്കയറിയത്. പ്രസംഗം നിർത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോൾ ഇതിനെക്കുറിച്ച് താൻ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ്…

///

മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും വീടുകൾക്ക് സുരക്ഷ വര്‍ധിപ്പിച്ചു

എകെജി സെന്‍ററിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.സംഭവത്തിന് പിന്നാലെ തൃശൂരിലും കോട്ടയത്തും കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.ഐഎം…

//

മൂന്ന് ദിവസത്തെ സന്ദർശനം; രാഹുൽ ​ഗാന്ധി കേരളത്തിലെത്തി

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ​ഗാന്ധി എം.പി കേരളത്തിലെത്തി. ഇതിന്റെ ഭാ​ഗമായി വയനാട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രാഹുൽ ​ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ…

//