“സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം”; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‍ന സുരേഷ്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബന്ധുക്കള്‍ക്കും കേസില്‍ പങ്കുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന അഭ്യര്‍ത്ഥനയും കത്തിലുണ്ട്.അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എന്‍ഫോഴ്സ്മെന്‍റ്…

//

കോഴിക്കോട് സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്

കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്. സിപിഐഎം ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. രണ്ട് പെട്രോള്‍ ബോംബുകള്‍ ആണ് എറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്…

//

‘മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ല’;വി കുഞ്ഞികൃഷ്ണനുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍

കണ്ണൂര്‍: ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി ജയരാജന്‍. മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് പി ജയരാജന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം…

//

പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തിരിമറി; തീരുമാനത്തില്‍ മാറ്റമില്ലെന്ന് വി കുഞ്ഞികൃഷ്ണന്‍, അനുനയ നീക്കം പരാജയം

കണ്ണൂര്‍: പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനുമായി പി ജയരാജന്‍ നടത്തിയ അനുനയനീക്കം പരാജയം. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പി ജയരാജനെ അറിയിച്ചു. ശേഷം അദ്ദേഹം മടങ്ങി. പയ്യന്നൂര്‍ ഖാദി സെന്ററിലെ…

//

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.നേരത്തെ 2020-ലായിരുന്നു രോഗം ബാധിച്ചത്.ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താൻ കൊവിഡ് ബാധിതയാണെന്ന വിവരം അറിയിച്ചത്.ജൂൺ 23-ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിനെത്താൻ…

///

കൺപോളയിൽ 28 തുന്നലുകൾ; പ്രതിഷേധ മാർച്ചിനിടെ പരുക്കേറ്റ യൂത്ത് കോൺ​ഗ്രസ് നേതാവിന് കാഴ്ച്ച നഷ്ടമായി

പ്രതിഷേധ മാർച്ചിനിടെയുണ്ടായ ലാത്തിചാർജിൽ പരുക്കേറ്റ യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി.കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന് പരുക്കേൽക്കുന്നത്. ​ഗുരുതരമായി പരുക്കേറ്റ ബിലാൽ അങ്കമാലിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ബിലാലിന്റെ…

//

‘സഹകരണ മേഖലയിലെ ആദ്യ ടർഫ്’; കായിക പ്രേമികൾക്ക് വിട്ടു നൽകി കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്

കതിരൂർ സർവീസ് സഹകരണ ബാങ്ക് കതിരൂർ പുല്ലോട് സിഎച്ച് നഗറിൽ നിർമ്മിച്ച മരക്കാന ടർഫിന്റെ പ്രചരണാർത്ഥം ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.മത്സരത്തിൽ പ്രസ് ക്ലബ് കണ്ണൂരും കതിരൂർ ബാങ്കും തമ്മിൽ മാറ്റുരച്ചു..ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1 1 സമനില പാലിച്ച മത്സരത്തിൽ…

//

‘വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി’; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പരാതി

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പരാതി. വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയെന്നാണ് പരാതി. നവാസിനെതിരെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് വഴിമുക്കാണ് ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയത്.കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സംഭവത്തിനാസ്പദമായ സ്‌കോളര്‍ഷിപ്പ് പദ്ധതി എംഎസ്എഫ്…

//

‘ഓഡിറ്റ് നടത്താത്തതും ജാഗ്രത കുറവും വീഴ്ച’; പയ്യന്നൂരിൽ സി പി എം ഫണ്ട് നഷ്ടമായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ്

പയ്യന്നൂര്‍ ഏരിയയിലെ സംഘടനാ പ്രശ്നങ്ങളില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനയ്ക്കും ശേഷമാണ്  ജില്ലാകമ്മിറ്റി ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതെന്ന് സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റ്. പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല.തിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവന്‍ നിര്‍മ്മാണത്തിലോ, ധനരാജ്…

//

‘സ്വപ്ന സ്വർണം കടത്തിയത് രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി’ ; തെളിവുകൾ കയ്യിലുണ്ടെന്ന് സരിത

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് ‘ചെറിയ മീന്‍’ ആണെന്ന് സരിത എസ് നായര്‍. സ്വപ്‌ന സുരേഷ് സ്വര്‍ണം കൊണ്ടുവന്നത് വിവിധ രാജ്യങ്ങളിലും എല്ലാ ജില്ലകളിലും ബിസിനസ് ഉള്ള ജ്വല്ലറിക്ക് വേണ്ടിയാണെന്ന് സരിത എസ് നായര്‍ ആരോപിച്ചു.അതിന്റെ തെളിവുകൾ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയിൽ നൽകുന്ന…

//