കള്ളപ്പണം വെളുപ്പിക്കൽ; ഇ.പി ജയരാജന്റെ ഭാര്യ ചെയർപേഴ്സണായ റിസോർട്ടിൽ ഇ.ഡി അന്വേഷണം

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ വൈദേകം റിസോർട്ടിൽ എൻഫോഴ്‌സ്‌മെന്റും പ്രാഥമിക പരിശോധന നടത്തും. ഇ.പി ജയരാജന്റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം നടക്കുന്നത്.റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ തുടർനടപടി ഇന്നുണ്ടാകും.ആദായനികുതി വകുപ്പിൻറെ കൊച്ചി…

///

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; കണ്ണൂരിൽ മൂന്ന് സീറ്റും എൽഡിഎഫ് നിലനിർത്തി

സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ…

///

മുഖ്യമന്ത്രിക്ക് സമരങ്ങളോട് പുച്ഛം, സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലാണ് പിണറായി സർക്കാർ; കെ മുരളീധരൻ

സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണ് ഇപ്പോൾ പിണറായി സർക്കാരെന്ന് വടകര എംപി കെ മുരളീധരൻ. കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ പകൽ സമയത്ത് ഗുസ്തിയും രാത്രിയിൽ ദോസ്തിയുമാണെന്നും അദ്ദേഹം പരിഹസിച്ചു. സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും ഭരണപക്ഷം വീരവാദം മുഴക്കാനായി നിയമസഭയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം…

///

സി എം രവീന്ദ്രനെ മുഖ്യമന്ത്രി നിയമ സഭയിൽ തന്റെ ചിറകിനുള്ളിൽ ഒളിപ്പിക്കുന്നു ; കെ സുധാകരൻ

ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സി.എം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍…

///

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ഇ.ഡിയെയും പേടിയില്ല; എം.വി. ഗോവിന്ദൻ

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ഇ.ഡിയെയും പേടിയില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ജാഥയിൽ വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ ഇ.പി ജയരാജൻ ജാഥയിൽ എപ്പോഴാണ് വരുന്നതെന്ന് പറയാനാകില്ല. ജാഥയിൽ ഒരു ഘട്ടത്തിൽ ഇപിയും അണിചേരും. ഇ.പി വരാത്തത് മാധ്യങ്ങൾക്ക് മാത്രമാണ്…

////

നിയമ സഭയിലെ മാധ്യമ വിലക്ക് പിൻവലിക്കണം; സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന്  മാധ്യമങ്ങൾക്ക്  ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി.ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍  ഇത് റദ്ദാക്കിയിരുന്നു.…

///

സമരങ്ങൾ ആസൂത്രിതം, വാഹനത്തിന് മുന്നിൽ ചാടി അപകടമുണ്ടാക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി

നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ്…

///

കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ സഖ്യം; കെ സുധാകരന്‍

കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ സഖ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഐഎം നേതൃത്വത്തില്‍ സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ബിജെപി ദേശീയ നേതാക്കളുടെ ആവശ്യമാണെന്ന് കെ സുധാകരന്‍ ആക്ഷേപിച്ചു. തങ്ങള്‍ക്ക് സിപിഐഎമ്മിന്റെ ഒരു സഹായവും വേണ്ടെന്ന് കെ സുധാകരന്‍.കോണ്‍ഗ്രസ് വിമുക്ത ഭാരതം വേണമെന്ന ബിജെപിയുടെ ലക്ഷ്യം…

////

തൊഴിലുറപ്പ് തൊഴിലാളികൾ സി പി എമ്മിന്റെ അടിമകളല്ല: അഡ്വ.മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: സി പി എം പരിപാടിക്ക് പങ്കെടുത്തില്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ പണിയില്ലെന്ന് ഭീഷണിപ്പെടുത്താൻ തൊഴിലുറപ്പ് തൊഴിലാളികൾ സി പി എമ്മിന്റെ അടിമകളല്ലെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. തില്ലങ്കേരി കൊലയാളി സംഘത്തിന്റെ വെളിപ്പെടുത്തലുകൾ കാരണം ജനമധ്യത്തിൽ സി പി എം അപഹാസ്യമായി നിൽക്കുന്ന…

////

ക്ഷേമ പ്രവര്‍ത്തനങ്ങലുടെ മറവില്‍ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ട്; താക്കീതുമായി മുഖ്യമന്ത്രി

ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ജീവനക്കാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയിലാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. ദുരിതാശ്വാസനിധി…

///