ഗൂഢാലോചനക്കേസ്: സ്വപ്‌നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ സ്വപ്‌നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് സ്വപ്‌നക്കെതിരെ ചുമത്തിയിട്ടുള്ളത്, സരിത്ത് കേസില്‍ പ്രതിയല്ല എന്നീ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഹര്‍ജി…

//

ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് നിര്‍ത്തുന്നു; ഇല്ലാതാകുന്നത് പതിറ്റാണ്ടുകള്‍ നീണ്ട സാംസ്‌കാരിക-രാഷ്ട്രീയ ഇടപെടല്‍

ചന്ദ്രിക ആഴ്ചപ്പതിപ്പ് പൂര്‍ണമായും നിര്‍ത്തുന്നു. കൊവിഡ് കാലത്ത് അച്ചടി നിര്‍ത്തിയ പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ കൂടിയാണ് മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി മാനേജ്‌മെന്റ് നിര്‍ത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും ചെലവു ചുരുക്കല്‍ പദ്ധതികളുടെയും ഭാഗമായാണ് ചന്ദ്രിക ആഴ്ചപ്പതിപ്പും, മഹിളാ ചന്ദ്രികയും നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു.വര്‍ഷങ്ങളായി…

///

‘പി സി ജോര്‍ജും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി’; എഫ്ഐആർ പുറത്ത്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഫ്ഐആർ. പി സി ജോര്‍ജും, സ്വപ്‌ന സുരേഷും ആസൂത്രിത കലാപം സൃഷ്ടിക്കാനായി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പി സി ജോര്‍ജ് സ്വപ്‌നയുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ ടി…

//

‘ജനം നെഞ്ച് തൊട്ട് പറഞ്ഞു, ഇത് ഞങ്ങടെ സർക്കാറാണെന്ന്’, ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ  . ഒരുപാട് നുണകൾ ഇടത് സർക്കാരിനെതിരെ നേരത്തെ പ്രചരിപ്പിച്ചെങ്കിലും വീണ്ടും ജനങ്ങൾ തെരഞ്ഞെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോൺഫറൻസിൽ സംസാരിക്കവേയാണ് പിണറായിയുടെ പ്രതികരണം. ‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനെ…

//

സ്വപ്‌ന സുരേഷിനെതിരെ പോലീസില്‍ പരാതി നൽകി കെ.ടി.ജലീല്‍; സമഗ്രാന്വേഷണം വേണമെന്നാവശ്യം

സ്വപ്‌ന സുരേഷിനെതിരേ കെ.ടി.ജലീല്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതി. സംഭവത്തില്‍ സമഗ്രാ അന്വേഷണം വേണെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. സ്വപ്‌നയുടെ ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ വൃത്തങ്ങളോടും ആലോചിച്ച…

//

“സ്വപ്ന എഴുതി തന്ന കാര്യങ്ങള്‍ കയ്യിലുണ്ട്, അന്ന് എന്താണ് നടന്നതെന്ന് അറിയാം”; ഗൂഢാലോചന നിഷേധിച്ച് പി സി ജോര്‍ജ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് താന്‍ പറഞ്ഞത് ശരിയായെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ് . ഫെബ്രുവരി 14ന് ഇക്കാര്യം താന്‍ പറഞ്ഞതാണ്. അത് ഇപ്പോള്‍ ശരിയാണെന്ന് വന്നു. മാനനഷ്ടം ഫയൽ ചെയ്യാൻ അന്ന് മുഖ്യമന്ത്രിയെ താന്‍ വെല്ലുവിളിച്ചിരുന്നു.…

//

‘മുഖ്യമന്ത്രി രാജി വെക്കണം’; സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് കോൺ​ഗ്രസി​ന്റെ പ്രതിഷേധം. വൈകിട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി…

//

‘അഞ്ച്‌ പൈസയുടെ വിശ്വാസ്യതയില്ലാത്ത ഒരുത്തിയേയും കൂട്ടുപിടിച്ച്‌ നടത്തുന്ന ആരോപണങ്ങൾ ജനം പുച്ഛിച്ച് തളളും’; മുഖ്യമന്ത്രിയെ പിന്തുണച്ച് പിവി അൻവർ

മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിച്ച് പിവി അൻവർ എംഎൽഎ.ജനങ്ങൾക്കിടയിൽ പിണറായി വിജയൻ എന്ന ഭരണാധികാരിക്കുളള മതിപ്പ് പ്രതിപക്ഷത്തേയും ബിജെപിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. ഈ ജനകീയത തകർക്കണമെങ്കിൽ പിണറായി വിജയന്റെ ഗ്രാഫ്‌ ഇടിയണം. അതിനായി അവർ കുറച്ച്‌ മാധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ടെന്നും പിവി…

//

‘മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി’, സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തൽ

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്.കള്ളപ്പണക്കേസിൽ…

//

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകുതി ഫീസ് മാത്രം: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി…

///