എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ഇന്ന് തന്നെ സ്ഥാനത്ത് നിന്ന്…
കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പുണ്ടാകില്ല. റായ്പൂരില്‍ തുടരുന്ന പ്ലീനറി സമ്മേളനത്തിലാണ് സമവായമായത്. അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനാണ് തീരുമാനം.ഇന്ന് രാവിലെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആദ്യംഘട്ടം മുതല്‍തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 47 അംഗങ്ങളാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്.…
തെരഞ്ഞെടുപ്പിന് ഒന്നര മാസം മാത്രം ബാക്കിയുള്ളപ്പോള്‍ വീണ്ടും വൻ പ്രഖ്യാപനവുമായി കോൺഗ്രസ്. ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ വീതം അരി സൗജന്യമായി നൽകുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ചേർന്നാണ് പ്രഖ്യാപനം…
മാധ്യമ പ്രവർത്തനം ഉത്തരവാദിത്തരഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.ആരൊക്കെ പാടി പുകഴ്ത്തിയാലും ബി ബി സി യുടെ ഗൂഡലക്‌ഷ്യം മറച്ചു വെക്കാനാവില്ല.പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന…
എന്തായിരുന്നു ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചർച്ച എന്ന് തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലപ്പോഴും ആർഎസ്എസുമായി ഉഭയക്ഷകി ചർച്ച നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്.…
സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. താൻ ജാഥ അംഗമല്ലെന്നും മുൻ നിശ്ചയിച്ച മറ്റു പരിപാടികൾ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ജാഥ പൂർത്തിയായിട്ടില്ലല്ലോയെന്നും ഇ.പി വിശദീകരിക്കുന്നു.കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇപി ജയരാജൻ…
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ച് ക്ലിഫ് ഹൗസിലേക്ക് മാർച്ച്
നികുതി വർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കറുത്ത വസ്ത്രങ്ങളണിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പൊലീസും യൂത്ത് കോൺഗ്രസ്…
ബിജെപിയുടെ നാല് ശതമാനം വോട്ട് നേടിയാണ് പിണറായി വിജയൻ തുടർ ഭരണം നേടിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിലാണ് കച്ചവടം നടന്നത്. ഇത് ശരിയാണോ എന്ന് പിണറായി വിജയൻ പറയണം. ഈ കച്ചവടം മറച്ചുവയ്ക്കാനാണ്. യുഡിഎഫിനെതിരെ മുഖ്യമന്ത്രി ആരോപണം…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അതിന് തടയിടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരും ജാഥയിൽ നിന്ന്…
ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മുത്തലാക്ക് നിരോധനത്തിനെതിരെ മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. വർഗീയ പ്രീണനത്തിനായി ഉപയോഗിക്കുന്നത് വഴി വോട്ട് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. പാവപ്പെട്ട മുസ്ലീംങ്ങളെ വരുതിയിലാക്കാൻ നോക്കുകയാണ്. എം…
സിപിഎം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണുകിടക്കുമ്പോള്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ചോദിച്ചു. പി കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയെ ഇപ്പോള്‍ പിണറായി…