മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു;സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16 ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു…

//

‘അവൻ വന്ന വഴി ശരിയല്ല; പി കെ നവാസിനെതിരെ നടപടി വേണം’; ഇടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്

ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുളള മുസ്ലിം ലീ​ഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ എംപിയുടെ ശബ്ദ രേഖ പുറത്ത്. ലൈംഗീക അധിക്ഷേപ പരാതിയില്‍ പികെ നവാസിനെതിരെ നടപടി വേണം. ഹരിത നേതാക്കളെ പുറത്താക്കിയത് ശരിയായില്ലെന്നും ശബ്ദ…

//

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ ; മാതാപിതാക്കള്‍ക്കെതിരേയും കേസെടുക്കും

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ആലപ്പുഴ എസ്പി. മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയില്‍ ഈരാറ്റു പേട്ടയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. ഇയാള്‍ കുട്ടിയുടെ ബന്ധവല്ലെന്നും പൊലീസ്…

//

ശാരീരിക അസ്വസ്ഥതകള്‍; അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം എംആര്‍ഐ, ഇഇജി ടെസ്റ്റുകള്‍ക്ക് വിധേയമാവുകയാണെന്നും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.നേരത്തെ, ഫ്‌ളാറ്റില്‍ റമദാന്‍ നോമ്പുതുറയോടനുബന്ധിച്ച് പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കവെ…

//

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ‘കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചു’ ;പോലീസ് കേസെടുത്തു

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.ആലപ്പുഴയിലാണ് സംഭവം .കുട്ടിയെ കൊണ്ട് വര്‍ഗീയ മുദ്രാവാക്യം  വിളിപ്പിച്ചെന്നാണ് കേസ്. ഒരാളുടെ തോളിലേറി ചെറിയകുട്ടി മുദ്രാവാക്യം വിളിച്ച് കൊടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ്  കേസെടുത്തത്.’അരിയും മലരും വാങ്ങിച്ച് വീട്ടില്‍…

//

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; ബൂത്ത് കമ്മിറ്റിക്ക് പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന് പരസ്യത്തിന് എതിരെയായിരുന്നു പരാതി.സ്വതന്ത്ര സ്ഥാനാർഥി ബോസ്‌കോ കളമശേരിയുടെ പരാതിയിലാണ് കേസ്.120 (0)…

//

‘കേസെടുക്കുന്നത് കുറ്റം നോക്കിയല്ല, ആളെ നോക്കി’; പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനവുമായി കെ സുധാകരന്‍

പി സി ജോര്‍ജിനെതിരെ കേസെടുക്കാത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കുറ്റം നോക്കിയല്ല ആളുകളെ നോക്കിയാണ് സര്‍ക്കാര്‍ കേസെടുക്കുന്നതെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.തനിക്കെതിരെ കേസെടുത്തത് വേഗത്തിലായിരുന്നെന്നും വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ കേസെടുക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു…

//

വെണ്ണല വിദ്വേഷ പ്രസംഗ കേസ്: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് തിരിച്ചടി. പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ഈ അപേക്ഷ…

//

കളളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി നോട്ടീസ്

ലഹരി ഇട‌പാടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് ബി ആർ ​ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവര‌ടങ്ങിയ ബെഞ്ചാണ് ബിനീഷ് കോടിയേരിക്ക് നോട്ടീസ് അയച്ചത്. ബംഗളുരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ്…

//

‘എല്ലായിടത്തും പട്ടി പട്ടി തന്നെ;’ചങ്ങല പൊട്ടിയ നായ’ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ‘ചങ്ങല പൊട്ടിയ നായ’ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.നാട്ടുഭാഷാ പ്രയോഗമാണെന്ന സുധാകന്റെ വിശദീകരണം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി കെപിസിസി അധ്യക്ഷന്റെ സംസ്‌കാരം സമൂഹം വിലയിരുത്തട്ടെയന്നും പറഞ്ഞു.മലബാറിലും തിരുവിതാംകൂറിലും പട്ടിയില്‍ വ്യത്യാസമൊന്നുമില്ലെന്നും എല്ലായിടത്തും പട്ടി പട്ടി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…

//