കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ ഇക്കാര്യം ഉന്നയിച്ചത്. അറസ്റ്റ്,…
കണ്ണൂര്‍ അഞ്ചു വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ കക്കാട് (വാര്‍ഡ് 10), പയ്യന്നൂര്‍ നഗരസഭയിലെ മുതിയലം (ഏഴ്), കുറുമാത്തൂര്‍ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലി (അഞ്ച്) എന്നീ വാര്‍ഡുകളിലേക്കാണ്…
പയ്യന്നൂർ :ഉപതെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് മുതിയലത്ത് എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 644 ആയിരുന്നു.ആകെ വോട്ട് 1164. പോൾ ചെയ്‌തത് 1118. എൽഡിഎഫ് –…
മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ നായയെന്ന് വിളിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്നത് മലബാറിലെ ഒരു ഉപമയാണത്. മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ ഒരു വാക്കും പറഞ്ഞിട്ടില്ല.പട്ടിയെന്ന് വിളിച്ചെന്ന് തോന്നുന്നുവെങ്കില്‍ അത് പിന്‍വലിക്കുന്നു. പക്ഷെ ക്ഷമ പറയില്ലെന്നും സുധാകരന്‍…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിയ്ക്ക് പണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ്. ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്.…
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകിയാവും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക. സംസ്ഥാനത്തിന്റെ…
ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിയെന്ന നിലയിൽ ട്വന്റി ട്വന്റിക്കെതിരെ കോൺഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തികൾക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ല. ശത്രുക്കളുടെ വോട്ടും സ്വീകരിക്കും.എഎപിക്ക് ഒരു കാലത്തും യോജിക്കാനാവാത്ത…
കെ റെയില്‍ കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിര്‍ണ്ണായക തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ…
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പിഡിപി. തൃക്കാക്കരയുടെ വികസനത്തിന് ഇടതുമുന്നണി വിജയിക്കണമെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പിഡിപി ഇടതുമുന്നണിയെ പിന്തുണച്ചിരുന്നു.ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേതെന്ന് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന…
ചിന്തൻ ശിബിരം നടക്കുന്ന ഉദയ്പൂരിലെ വേദിയിൽ രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനായി ഗണപതി ഹോമവും പൂജയും നടത്തി കോൺഗ്രസ് പ്രവർത്തകർ. പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹോമവും പൂജയും നടത്തുന്നതെന്ന് പൂജ നടത്തുന്ന ജഗദീശ് ശർമ്മ പ്രതികരിച്ചു. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ…
പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നു. പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ്…