തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃതംയ നടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ കാണാം.പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും…
സുബൈർ വധക്കേസുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിൽ. നേരത്തെ പാലക്കാട് നടന്ന മറ്റൊരു വെട്ടുകേസിലെ പ്രതികളുമായി ബന്ധപ്പെട്ട് വ്യാപക അന്വേഷണം പൊലീസ് നടത്തിയിരുന്നു. അതിലുൾപ്പെട്ട ആരെങ്കിലുമാണോ നിലവിൽ കസ്റ്റഡിയിലുള്ളത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഡിവൈഎസ്പി ഷംസുദ്ധീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ഇന്നലെയാണ് ജില്ലയിൽ…
പാലക്കാട് വീണ്ടും ആക്രമണം. കൊടുന്തറയിൽ ഒരാൾക്ക് കൂടി വെട്ടേറ്റു. മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകന്റേയും എലപ്പുളളിയിലെ എസ്ഡിപിഐ പ്രവർത്തകന്റേയും കൊലപാതകത്തിന് പിന്നാലെയാണ് പുതിയ ആക്രമണം.സംഭവത്തിന് നേരത്തെ നടന്ന രണ്ട് കൊലപാതകങ്ങളുമായി ബന്ധമില്ലെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. വിഷുദിനമായ ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സംസ്ഥാനത്തെ…
പാലക്കാട്: മേലാമുറിയില്‍ വെട്ടേറ്റ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു. ഗുരുതരമായി വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ശ്രീനിവാസന്റെ തലയ്ക്കും കയ്യിനും കാലിനുമാണ് വെട്ടേറ്റിരുന്നത്. രണ്ട് ബൈക്കുകളിലെത്തിയവര്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.…
പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെയാണ് വെട്ടിയത്.പാലക്കാട് മേലാമുറിയിൽ വച്ചാണ് സംഭവം.ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്‌റ്റേഷൻ പരിധിയാലണ് സംഭവം. പരുക്കേറ്റ ശ്രീനവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ…
കെ വി തോമസ് വിഷയത്തിൽ അച്ചടക്ക സമിതി തീരുമാനം എടുക്കുംമുൻപ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി കെ പി സി സി നേതൃത്വം. തിങ്കളാഴ്ച നടക്കുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയിലേക്ക് കെ വി തോമസിനെ ക്ഷണിച്ചില്ല.തിങ്കളാഴ്ച ഇന്ദിരാഭവനിലാണ് രാഷ്ട്രീയ കാര്യ സമിതി…
സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പത്രത്തിലെ വാർത്തയിൽ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയതിനെതിരെയാണ് വിമർശനം. അംബേദ്കർ ദിനത്തിൽ നിയമസഭയിൽ നടന്ന പുഷ്പാർച്ചനയുടെ വാർത്തയിൽ നിന്നാണ് ഗോപകുമാറിന്റെ പേരും ചിത്രവും ഒഴിവാക്കിയത്. സിപിഐ പ്രതിനിധിയായതിനാലാണോ ഒഴിവാക്കിയതെന്ന് ഗോപകുമാർ ചോദിച്ചു.’ഇത്…
പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെയെന്ന് ഭാര്യ അർഷിക. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാർ വർക്ക്ഷോപ്പിലായിരുന്നു. എന്നാൽ ആരാണ് കാർ ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും അർഷിക പറഞ്ഞു.സഞ്ജിത്ത് മരിക്കും…
നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കി സര്‍ക്കാര്‍. സിപിഐ എം നേതാവായ സീമക്ക് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കാന്‍മാര്‍ച്ച് 30ന് കൂടിയ മന്ത്രിസഭാ യോഗം അനുമതി നല്‍കി.ഈ മാസം നാലിന് അഡീഷണല്‍ ചീഫ്…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. കേരളത്തിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.അഡ്വക്കേറ്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, വിജയപുരം പഞ്ചായത്ത്…