അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓസ്‌ട്രേലിയ പിന്മാറി.

സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും മേലുള്ള താലിബാൻ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറി. ഐസിസി സൂപ്പർ ലീഗിന്റെ ഭാഗമായി മാർച്ച് അവസാനത്തോടെ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടത്താനിരുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്നുമാണ് പിന്മാറിയത്. ഇതോടെ ഐസിസി ഏകദിന…

/

രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ; റെക്കോർഡ് പട്ടികയിൽ പൃഥ്വി ഷാ

രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു.…

//

വാഹനാപകടം; ഋഷഭ് പന്തിന് ലിഗമെൻ്റ് ഇഞ്ചുറി ഉണ്ടാവാമെന്ന് എക്സ് റേ

വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ലിഗമെൻ്റ് ഇഞ്ചുറി ഉണ്ടാവാമെന്ന് എക്സ് റേ ഫലം. പന്തിൻ്റെ കാലിൻ്റെ എക്സ് റേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇടത് കാൽമുട്ടിൻ്റെ ലിഗമെൻ്റിനാണ് പരുക്ക്. താരത്തിൻ്റെ പുറത്ത് പൊള്ളലുണ്ട്. താരത്തിന്റെ നെറ്റിയും ഇടത് കണ്ണിലും പരുക്കേറ്റിട്ടുണ്ട്. ഷഭ്…

///

നൂറാം ടെസ്റ്റിൽ ഇരുനൂറ്; ചരിത്രം കുറിച്ച് ഡേവിഡ് വാർണർ

തൻ്റെ നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയുമായി ഡേവിഡ് വാർണർ. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസീസ് താരമെന്ന റെക്കോർഡും വാർണർ സ്വന്തമാക്കി. മെൽബണിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിലാണ് വാർണറിൻ്റെ നേട്ടം. വാർണറിൻ്റെ കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറിയാണിത്. 254 പന്തുകൾ നേരിട്ട വാർണർ…

///

കോടിയേരിയിൽ സംസ്ഥാന തല കബഡി നൈറ്റ് 25 ന്

കോടിയേരി മാറ്റൊലി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തല കബഡി നൈറ്റ് സംഘടിപ്പിക്കുന്നു. മുൻ നഗരസഭാ ചെയർമാൻ സി.കെ. രമേശന്‍റെ അധ്യക്ഷതയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഡിസമ്പർ 25 ന് വൈകിട്ട്​ 7 മണിക്ക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന –…

/

കൊച്ചിയിൽ കോടിക്കിലുക്കം ; ഐ.പി.എൽ താരലേലം ഇന്ന്‌

ഐ.പി.എൽ ക്രിക്കറ്റ്‌ 16ാം സീസണിലേക്കുള്ള താരലേലം ഇന്ന്‌ കൊച്ചിയിൽ അരങ്ങേറും. 405 കളിക്കാരാണ്‌ അവസരം കാത്തിരിക്കുന്നത്‌. 273 ഇന്ത്യൻ താരങ്ങളും 132 വിദേശ താരങ്ങളും. കഴിഞ്ഞവർഷം മഹാലേലം നടന്നതിനാൽ ഇത്തവണ ആകെ 87 പേർക്കാണ്‌ അവസരം. 10 ടീമുകളാണ്‌ രംഗത്ത്‌. കൊച്ചിയിലെ ഗ്രാൻഡ്‌ ഹയാത്‌…

/

കേരളത്തിനുള്ള അർജൻറീനയുടെ പ്രത്യേക അഭിനന്ദനം; നീരസം ഉണ്ടാക്കുന്നതെന്ന് യു.പി ഡി.എസ്‌.പി

ഫുട്ബോൾ ലോകക്കപ്പ് ഫൈനലിൽ വിജയിച്ചശേഷം അർജൻറീന ടീം കേരളത്തിനെ എടുത്തുപറഞ്ഞ് നന്ദിയറിയച്ച് ട്വീറ്റ് ചെയ്തതിൽ നീരസം പ്രകടിപ്പിച്ച് യു.പി പൊലീസ് ഉദ്യോഗസ്ഥ. പ്രത്യേക അഭിനന്ദനം ശരിയായ നടപടി അല്ലെന്നും കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നുംആത്മാഭിമാനമുള്ള ഇന്ത്യക്കാർക്ക് അത് നീരസമാണുണ്ടാക്കുന്നതെന്നും ഡി.എസ്.പി അഞ്ജലി കഠാരിയ…

/

അർജന്‍റിനയ്ക്ക് മൂന്നാം ലോകകപ്പ്

വാമോസ് അർജന്‍റീന..വാമോസ് മെസി..വാമോസ് സ്കലോനി.. ഫുട്ബാൾ ചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയിൽ അവസാന മത്സരം കളിച്ചുതീർത്തപ്പോൾ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായുടെ പൂർത്തിയാക്കുന്നത്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തർ കലാശപ്പോരാട്ടത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ്…

/

കലാശപ്പോര് ഇന്ന്​: മെസിയും എംബാപ്പെയും നേർക്കുനേർ

ഫ്രാൻസുമായുള്ള തങ്ങളുടെ നിർണായക ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മുമ്പ് മുഴുവൻ അർജന്‍റീനിയൻ ടീമും പരിശീലനം നടത്തി. ലുസൈൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരോട് 36 വർഷത്തിനിടെ തങ്ങളുടെ ആദ്യ ലോകകപ്പ് നേടാനുള്ള ശ്രമത്തിലാണ് അർജന്‍റീന. എന്നാൽ ഫ്രഞ്ച് ക്യാമ്പിലെ വൈറസ് ബാധ സ്ഥിരീകരിച്ച് പരിശീലകന്‍ ദിദിയര്‍…

//

മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; തലയുയര്‍ത്തി മൊറോക്കോൻ മടക്കം

ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമത്. ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ മോഡ്രിച്ചും സംഘവും ജയം നേടിയത്. ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ് ക്രൊയേഷ്യക്ക് വേണ്ടി വല കുലുക്കിയത്. അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെ…

//