ഇതിഹാസ താരം പെലെ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മകൾ

ബ്രസീലിന്‍റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെന്‍റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക്…

/

ജിമ്മി ജോർജ് പുരസ്കാരം പ്രണോയിക്ക്​

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി നാലാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതാവ് കൂടിയായ അന്താരാഷ്ട്ര ബാഡ്​മിന്‍റൺ താരം എച്ച്​.എസ്. പ്രണോയ് അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും , അഞ്ജു ബോബി…

/

ഐ.ഒ.എ: ആദ്യ വനിത പ്രസിഡന്‍റായി പി.ടി. ഉഷ

പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ ആദ്യ വനിത പ്രസിഡന്‍റാവും. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഉഷക്ക്​ എതിരില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പി.ടി. ഉഷ മാത്രമായിരുന്നു. ഡിസംബര്‍ 10 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവില്‍ രാജ്യസഭാംഗമാണ്…

//

ജിമ്മി ജോർജ് വിടവാങ്ങിയിട്ടു 35 വർഷം; ഓർമ്മക്കായി പവലിയൻ ഒരുങ്ങി

വോളിബോളിലെ ഇതിഹാസ താരം ജിമ്മി ജോർജ്​ വിടവാങ്ങിയിട്ട്​ നവമ്പർ 30ന്​ 35 വർഷം പൂർത്തിയാകും. അ​ദ്ദേഹത്തിന്‍റെ ഓർമ്മക്കായി പേരാവൂരിൽ പവലിയൻ നിർമാണം പൂർത്തിയായി. സെന്‍റ്​ ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിന്‍റെ ഭാഗമായാണ്​ പവലിയൻ നിർമ്മിച്ചിട്ടുള്ളത്​. നവമ്പർ 30ന്​ ജിമ്മി ജോർജിന്‍റെ…

//

വീണ്ടും ഏഷ്യൻ കരുത്ത്: ജപ്പാന് മുന്നിൽ ജർമനി വീണു

ലോകകപ്പിൽ വീണ്ടും വമ്പൻ അട്ടിമറി. കരുത്തരായ ജർമനിയെ 2-1 തകർത്ത് ജപ്പാന് മിന്നും ജയം. ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ജപ്പാന്റെ വിജയം. റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന്…

/

ആന്തൂരിൽ ഫുട്ബോൾ ആരവം ഒരുക്കി ആരാധകർ

ആന്തൂർ തളിയിലെ ഫുട്ബോൾ ആരാധകർ ആവേശതിമിർപ്പലാണ്. അവിടുത്തെ ബ്രസീൽ – അർജന്‍റിന ഫാൻസുകാരാണ് വ്യത്യസ്ത ആശയങ്ങളുമായി രംഗത്ത് വന്നത് . വലിയ കട്ടൗട്ടുകൾക്കും ഫ്ലക്സ് ബോർഡുകൾക്കും പകരം റോഡിൽ തന്നെ അതി മനോഹരമായ കാഴ്ച്ചകൾ ആണ് ഒരുക്കിയിരിക്കുന്നത്. റോഡിൽ ചിത്രങ്ങൾ നിർമ്മിച്ചാണ് അവർ കൗതുകം…

/

കേരള ക്രിക്കറ്റ്​: ബിനീഷിനെ അഭിനന്ദിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ജോ.സെക്രട്ടറി പദത്തിലെത്തിയ ബിനീഷ് കോടിയേരിയെ പ്രശംസിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്‍റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരൻ ബിനീഷ് കോടിയേരിക്ക് ആശംസകളെന്ന്…

//

ഖത്തർ: ലോകകപ്പിലെ ആദ്യ ​ഗോൾ നേടി ഇക്വഡോർ

2022 ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ മൂന്നാം മിനിറ്റിൽ ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമം തട്ടി ക്കളഞ്ഞതിന് പിന്നാലെ ആറാം മിനിറ്റിൽ പെനാൽറ്റി ഗോൾ നേടി വലൻസിയ. ഇക്വഡോറിനായി ഇന്നർ വലൻസിയ നേടിയ ആദ്യ ​ഗോൾ നഷ്ടമായതിന്റെ ക്ഷീണം വലൻസിയ തന്നെ…

/

കണ്ണൂർ  വിമാനത്താവളത്തിനടുത്ത് അന്താരാഷ്ട്ര യോഗ കേന്ദ്രം ആരംഭിക്കും – മന്ത്രി വി അബ്ദുറഹിമാൻ

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് അന്താരാഷ്ട്ര യോഗ കേന്ദ്രം ആരംഭിക്കുമെന്ന്  കായിക- ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര യോഗ കേന്ദ്രത്തിനായി 15…

/

‘പുകഞ്ഞ കൊള്ളി പുറത്ത്’; ഓൾഡ് ട്രാഫോർഡിൽ നിന്ന് ക്രിസ്റ്റ്യാനോയുടെ ചുവർ ചിത്രം നീക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ വഷളാവുകയാണ്. ക്ലബിനും പരിശീലകനുമെതിരെ പരസ്യ വിമർശനവുമായി ക്രിസ്റ്റ്യാനോ എത്തിയതിനു പിന്നാലെ താരത്തിൻ്റെ ചുവർ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്ന് നീക്കി. ഇതിൻ്റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി…

///