ഐതിഹാസികമായ ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന സാനിയ മിർസ അവസാന ടൂർണമെന്റിൽ ഇറങ്ങുന്നു. ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം മാഡിസൻ കീസിനൊപ്പം സാനിയ ഇന്ന് വനിതാ ഡബിൾസിൽ പങ്കെടുക്കും. ഇന്ന് രാത്രി 7:15ന് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിലാണ് മത്സരം. ടെന്നീസ് ടിവി വെബ്സൈറ്റിൽ മത്സരം തത്സമയം കാണാം. റഷ്യയുടെ വെറോണിക്ക കൂടെർമിറ്റോവയും ലുഡ്മില…
സിഡ്‌നി> വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനൽ ആതിഥേയരായ ഓസ്ട്രേലിയയെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ. ആവേശകരമായ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. എല്ലാ ടൂൺ, ലോറൻ ഹെംപ്, അലീസിയ റൂസ്സോ എന്നിവർ ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സാം കെരിന്റെ വകയായിരുന്നു ഓസ്ട്രേലിയയുടെ…
തലശേരി> കേരള ഹോക്കി ടീം ക്യാപ്‌റ്റനായിരുന്ന എരഞ്ഞോളിപ്പാലം കൃഷ്ണയിൽ മഞ്ചേരിക്കണ്ടി ഭരതൻ (89) അന്തരിച്ചു. സംസ്‌കാരം ബുധൻ രാവിലെ എട്ടിന് കണ്ടിക്കൽ വാതക ശ്‌മശാനം. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് റിട്ട. ഡെപ്യൂട്ടി കമീഷണറാണ്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ…
വെല്ലിങ്‌ടൺ> ജപ്പാൻ കൊടുങ്കാറ്റിൽ നോർവെയും കടപുഴകി. യൂറോപ്യൻ വമ്പുമായി എത്തിയ നോർവെയെ 3–-1ന് തകർത്തുവിട്ട് ജപ്പാൻ വനിതാ ഫുട്ബോൾ ലോകകപ്പ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്‌തു. എതിർ പ്രതിരോധക്കാരി ഇൻഗ്രിദ് ഏൻജെന്റെ പിഴവുഗോളിലൂടെയാണ് ഏഷ്യൻ ശക്തികൾ മുന്നിലെത്തിയത്. റിസ ഷിമിസുവും സൂപ്പർതാരം ഹിനാറ്റ മിയസാവയും ലക്ഷ്യംകണ്ടു.…
ഓക്‌ലൻഡ്> വിയറ്റ്നാമിനെ ഗോൾമഴയിൽ മുക്കി നെതർലൻഡ്‌സ് വനിതാ ഫുട്ബോൾ ലോകകപ്പ് പ്രീക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു നെതർലൻഡ്‌സിന്റെ ജയം. മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് നെതർലൻഡ്‌സ് നോക്കൗട്ടിൽ കടന്നത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി…
കോഴിക്കോട് > മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് ആഗസ്‌ത് നാലു മുതൽ ആറുവരെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ, എന്നീ വിഭാഗങ്ങളിലാണ് മത്സരം. നാലിന് രാവിലെ…
കണ്ണൂർ | ചൈനയിൽ നടക്കുന്ന ലോക സർവകലാശാല ഗെയിംസിനുള്ള ഇന്ത്യൻ വനിതാ വോളിബോൾ ടീമിൽ കണ്ണൂരുകാരിയും ചെമ്പേരി മിഡിലാക്കയം സ്വദേശി ആതിര റോയിയാണ് ടീമിൽ ഇടം നേടിയത്. ചെന്നൈ എസ് ആർ എം സർവകലാശാലയിൽ എം എസ്‍ സി രണ്ടാം വർഷ യോഗ വിദ്യാർഥിയാണ്.…
ദുബായ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2024 ജൂൺ നാലിന് ആരംഭിക്കും. മുപ്പതിനാണ് ഫൈനൽ. വെസ്റ്റിൻഡീസും അമേരിക്കയും സംയുക്തമായി വേദിയാകുന്ന ടൂർണമെന്റ് 10 സ്‌റ്റേഡിയങ്ങളിലായാണ് നടക്കുക. ഇതാദ്യമായാണ് അമേരിക്ക രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ആദ്യമായി ലോകകപ്പിൽ 20 ടീമുകളും…
തിരുവനന്തപുരം> ലോകകപ്പ് ക്രിക്കറ്റിന്റെ സന്നാഹ മത്സരങ്ങൾക്ക് വേദിയാകുന്നതിനൊപ്പം മറ്റൊരു പ്രധാന ടൂർണമെന്റുകൂടി കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലേക്കെത്തുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി– 20 മത്സരത്തിനാണ് ഗ്രീൻഫീൽഡ് വേദിയാകുന്നത്. ലോകകപ്പ് അവസാനിച്ച്, തൊട്ടടുത്ത ആഴ്‌ചതന്നെ ഓസ്‌ട്രേലിയ ഇന്ത്യയിൽ പര്യടനത്തിനെത്തുന്നുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ട്വന്റി–20…
ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പെരുമാറ്റത്തിന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തി. മാച്ച് ഫീയുടെ 75 ശതമാനം കുറക്കുകയും താരത്തിന്റെ റെക്കോർഡിലേക്ക് 3 ഡീമെറിറ്റ് പോയിന്റുകൾ ചേർത്തുവെന്നും ക്രിക്ക് ടുഡേ സൈറ്റ് റിപ്പോർട്ട്…