/
6 മിനിറ്റ് വായിച്ചു

‘ഇസ്‌ലാം മതവിശ്വാസത്തിനെതിരായ പരാമർശം സഭയുടെ നിലപാട് അല്ല’: ഫാദർ ആന്റണിയെ തള്ളി കത്തോലിക്ക സഭ

വിദ്വേഷ പ്രസംഗത്തില്‍ ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറെക്കടവിലിനെ തള്ളി കത്തോലിക്ക സഭ. ഇസ്‌ലാം മത വിശ്വാസത്തിന് എതിരായ പരാമര്‍ശം കത്തോലിക്കാ സഭയുടേയോ രൂപതയുടേയോ നിലപാടല്ലെന്നും മതസൗഹാർദത്തെ തകര്‍ക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശ്ശേരി രൂപത ചാന്‍സിലര്‍ ഫാദര്‍ തോമസ് തെങ്ങുമ്പള്ളില്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഫാദർ ആന്റണി തറെക്കടവിലിനെതിരെ കേസ് എടുത്തിരുന്നു. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ പ്രസംഗം. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയിൽ പ്രസംഗിച്ചു എന്നാണ് കേസ്. ഉളിക്കൽ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. അതേസമയം പരസ്പര ബഹുമാനത്തോടും സൗഹാർദത്തോടും കൂടി ഇരു മതങ്ങളും പ്രവർത്തിക്കണമെന്നും ഇത്തരം വിഷയങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ പ്രസിഡന്റുമായുള്ള ചർച്ചയിൽ ധാരണയായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!