//
3 മിനിറ്റ് വായിച്ചു

ചാലോട് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം;നാറാത്ത് സ്വദേശിക്ക് പരിക്ക്

ചാലോട് നാല് റോഡ് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ആൾട്ടോ കാറിൽ ഇടിച്ചായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ നാറാത്ത് സ്വദേശി മശൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കും ഇരിക്കൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മട്ടന്നൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിൽ ഇടിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരൻ  മരിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!