തലശ്ശേരി: നഗരസഭ പരിധിയിലെ റസ്റ്റോറന്റുകളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴയ ബസ് സ്റ്റാൻഡ്, ലോഗൻസ് റോഡ്, മഞ്ഞോടി, പെരിങ്ങളം, കോടിയേരി എന്നിവിടങ്ങളിലെ റസ്റ്റാറൻറ്, ഭക്ഷണ സാധനങ്ങൾ തയാറാക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ പഴകിയ ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുകയും നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകൾ വിൽപന നടത്തിയതുമായ എൻ.സി.സി റോഡിലുള്ള കടക്ക് പിഴചുമത്തി. ന്യൂനതകൾ പരിഹരിക്കാൻ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനക്കുശേഷം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനറാണിയുടെ അധ്യക്ഷതയിൽ മിഷൻ യോഗം ചേർന്നു.