//
5 മിനിറ്റ് വായിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-ലിവർപൂൾ പോരാട്ടം

പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്തുള്ള ലിവർപൂൾ പത്താം സ്ഥാനക്കാരായ ചെൽസിയെ നേരിടുന്നു. കഴിഞ്ഞു പോയ കാലത്തിന്റെ പഴങ്കഥകൾ അയവിറക്കുന്ന ഇരുടീമുകളും മോശം പ്രകടനമാണ് ഈ സീസണിൽ കാഴ്ച വെക്കുന്നത്.

രണ്ടു വർഷം മുൻപ് ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗ് കിരീടവും ക്ലബ് ലോകകപ്പും നേടി ലോക ഫുട്ബോളിൽ അജയ്യരായി മാറിയ ലിവർപൂൾ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഈ സീസണിൽ കാഴ്ച വെക്കുന്നത്. പരിക്കുകളും മോശം പ്രകടനം കാഴ്ചവെക്കുന്ന മധ്യനിരയുമാണ് ലിവർപൂളിന്റെ പ്രധാന പ്രശ്നം. 22 താരങ്ങൾക്കാണ് സീസണിൽ ഇതുവരെ പരിക്കിന്റെ പിടിയിലാകേണ്ടി വന്നത്. കൂടാതെ, പ്രായം പിടികൂടിയ ചെമ്പടയുടെ മധ്യ നിരക്ക് കളിക്കളത്തിൽ ആധിപത്യം പുലർത്താൻ സാധിക്കാത്തത് ടീമിന് കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!