കണ്ണൂർഃ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാകുന്ന രാസ ലഹരികളിൽ പലതും നാഡീവ്യൂഹത്തെ തകർക്കുന്നതും, ഗുരുതരമായ ശാരീരിക- മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) സംസ്ഥാന കമ്മിറ്റിയംഗം ഡോ
സുൽഫിക്കർ അലി പ്രസ്താവിച്ചു. മനുഷ്യ മസ്തിഷ്കത്തിലെ ഡോപ്പാമിൻ സിസ്റ്റത്തെ ബാധിക്കുന്ന രാസ ലഹരി, ജീവിക്കാനുള്ള ഉത്സാഹത്തോടെയും സാമൂഹ്യ ബോധത്തെയും ബാധിക്കുന്നു. അതുവഴി വിഷാദ രോഗങ്ങൾക്കും മതിഭ്രമത്തിനും കാരണമാകുകയും ചെയ്യും. കുറച്ചു കാലത്തെ ലഹരി ഉപയോഗം കൊണ്ട് ഗുരുതരമായ മനോരോഗത്തിന് അടിപ്പെട്ടപോലെ പെരുമാറുകയും ചെയ്യും. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ വിദ്യാർത്ഥി കൂട്ടായ്മകൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. ലഹരിക്ക് വഴങ്ങാൻ സാധ്യതയുള്ള കൂട്ടുകാരെ കണ്ടെത്തി നേർവഴി കാണിക്കുകയും ആവശ്യമെങ്കിൽ കൗൺസിലിംഗ് സേവനം ലഭ്യമാക്കാനും വിദ്യാലയങ്ങളിൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഹംദർദ് പഠന കേന്ദ്രത്തിലെ നാഷണൽ സർവീസ് സ്കീം വിദ്യാർഥികളുമായ അദ്ദേഹം സംവദിച്ചു.ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസത്തിൽ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ നിസാമുദ്ദീൻ, പി മുബഷീർ, ബി ഹാഷിം നേതൃത്വം നൽകി.
ഫോട്ടോ. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ സംഘടിപ്പിച്ച ഏകദിന ഉപവാസത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ സുൽഫിക്കർ അലി ക്ലാസെടുക്കുന്നു.