കണ്ണപുരം : ചെറുകുന്ന് പുന്നച്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു . തളിപ്പറമ്പ കുപ്പം സ്വദേശി ഇസ്മായിലിൻ്റെ ഭാര്യ പട്ടുവം വെള്ളിക്കീലിലെ ഫർസാന (25) ആണ് മരിച്ചത്.കഴിഞ്ഞ 24 ന് വൈകുന്നേരം കെ.എസ്ടിപി.റോഡിൽ ചെറുകുന്ന് പുന്നച്ചേരി സാംസ്കാരിക മന്ദിരത്തിന് സമീപത്തായിരുന്നു. അപകടം.നിയന്ത്രണം വിട്ട കാർ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു കയറിയാണ് മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റത്.ഇവരിൽ സ്കൂട്ടർ യാത്രക്കാരിയായ ഫർസാനക്ക് സാരമായി പരിക്കേറ്റിരുന്നു. കണ്ണൂരിലെ മിംസ് ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പട്ടുവം വെള്ളിക്കീലിലെ അസൈനാർ – ഫാത്തിമ ദമ്പതികളുടെ മകളാണ്. ഏക മകൻ അസാൻ .സഹോദരി :സഫൂറ .കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.അപകടത്തിൽ മൂന്ന് വാഹനങ്ങളും പൂർണ്ണമായി തകർന്നിരുന്നു.