ചെറുശ്ശേരി സ്മാരകം ചിറക്കൽ കിഴക്കേക്കര അതിലകം ക്ഷേത്രം ഭാഗത്ത് നിർമിക്കാൻ ധാരണ.
വൃന്ദാവനം ഉൾപ്പെടെ നിർമ്മിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ഇതു സംബന്ധിച്ച് കെ വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ചെറുശ്ശേരി സ്മാരകം നിർമിക്കാൻ സംസ്ഥാന സർകാർ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. സ്മാരകം ചി റrക്കലിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കെ വി സുമേഷ് എംഎൽഎ കത്ത് നൽകിയതിനെ തുടർന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
കലlക്ടറും എംഎൽഎയും ഉൾപ്പെടെയുള്ളവർ ആലോചിച്ചു സ്ഥലം സംബന്ധിച്ച് ധാരണയിലെത്താനാണ് മന്ത്രി തല യോഗം നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലlക്ടർ എസ് ചന്ദ്രശേഖരർ കെ വി സുമേഷ് എംഎൽഎ ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച സ്ഥലം പരിശോധിച്ചു.
ചിറക്കൽ കോവിലകത്തിന്റെ സ്ഥലത്തുതന്നെ ചെറുശ്ശേരി സ്മാരകം വേണമെന്നുള്ള അഭിപ്രായം ആണ് കോവിലകത്തിനുമmuള്ളത്.
യോഗത്തിന്റെയും പരിശോധനയുടെ അടിസ്ഥാനത്തിൽ ചിറക്കൽ കിഴക്കേക്കര മതിലകക്ഷേത്രത്തിന് അനുബന്ധിച്ചുള്ള സ്ഥലത്ത് സ്മാരകം പണിയാനുള്ള നിർദ്ദേശം സാംസ്കാരിക വകുപ്പിന് അറിയിക്കാനും മറ്റു നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു
യോഗത്തിലും സന്ദർശനത്തിലും കെ വി സുമേഷ് എംഎൽഎ ജില്ലാ കലlക്ടർ എസ് ചന്ദ്രശേഖർ, എ ഡി എം കെ കെ ദിവാകരൻ, തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ്, ഫോക് ലോർ അക്കാദമി സെക്രട്ടറി അജയകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, സുരേഷ് വർമ (ചിറക്കൽ കോവിലകം ) വില്ലേജ് ഓഫീസർ, ചിറക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചിറക്കൽ കോവിലകം എക്സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയ വർ പങ്കെടുത്തു.