ഐ.എം.എ തലശ്ശേരി ശാഖ റെയിൽവെ സ്റ്റേഷനടുത്ത ലോട്ടസ് ഓഡിറ്റോറിയത്തിൽ വരുന്ന ഞായറാഴ്ച (ഡിസ.18 ന്) സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ (ഡോൺട് ഡു ഡ്രഗ്സ് ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസിർ മുഖ്യാതിഥിയാകും. യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വ്യാപനത്തിനെതിരെ കഴിഞ്ഞ മൂന്നു് മാസമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു വരികയാണെന്നും അതീവ ജാഗ്രത പാലിച്ചിരിക്കേണ്ട വിഷയം സമൂഹ ശ്രദ്ധയിൽ പതിപ്പിക്കാനുമാണ് വ്യക്തികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് കാമ്പയിൻ പ്രവർത്തനം നടത്തുന്നതെന്നും ഐ.എം.എ പ്രസിഡന്റ് ഡോ.സി.കെ. ജയകൃഷ്ണൻ നമ്പ്യാരും സെക്രട്ടറി ഡോ. നദീം അബൂട്ടിയും വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. കാമ്പയിൻ ഭാഗമായി വർഷം മുഴുവൻ നീളുന്ന തുടർപരിപാടികളും സംഘടിപ്പിക്കുമെന്ന് ഇരുവരും അറിയിച്ചു.