//
4 മിനിറ്റ് വായിച്ചു

കുരിശുമരണ സ്മരണയുമായി ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചൂ

കണ്ണൂർ:ക്രിസ്തു കുരിശിൽ മരണം വരിച്ചതിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിച്ചു. നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളായ ഹോളി ഫാമിലി ചർച്ച് തെക്കിബസാർ, ശ്രീപുരം സെന്റ് മേരീസ് ചർച്ച്, മേലെ ചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ എന്നിവയുടെ നേതൃത്വത്തിൽ സംയുക്‌തമായി കുരിശിന്റെ വഴി നടത്തി. കോട്ടയം അതിരുപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ആമുഖ സന്ദേശം നൽകി. കണ്ണൂർ രുപത ബിഷപ് ഡോ. അലക്സ് വടക്കുംതല സമാപന ആശീർവാദം നൽകി. തലശ്ശേരി അതിരുപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യ സന്ദേശം നൽകി.തെക്കിബസാർ ഹോളി ഫാമിലി ചർച്ചിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴി നടത്തൽ സ്റ്റേഡിയം കോർണറിൽ സമാപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!