//
4 മിനിറ്റ് വായിച്ചു

സിവില്‍ സര്‍വ്വീസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു; 21ാം റാങ്ക് മലയാളിക്ക്

സിവില്‍ സര്‍വ്വീസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ക്കാണ്. ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മ, രണ്ടാം റാങ്ക് അങ്കിത അഗര്‍വാള്‍, മൂന്നാം റാങ്ക് ഗമിനി ശിംഗ്ല, നാലാം റാങ്ക് ഐശ്വര്യ വര്‍മ്മ എന്നിവര്‍ക്കാണ്. 21ാം റാങ്ക് മലയാളിക്കാണ്. ദിലീപ് കൈനിക്കരക്കാണ് നേട്ടം. ആദ്യ പത്ത് റാങ്കുകാര്‍ ശ്രുതി ശര്‍മ്മ, അങ്കിത അഗര്‍വാള്‍, ഗമിനി ശിംഗ്ല, ഐശ്വര്യ വര്‍മ്മ, ഉത്കര്‍ഷ് ദ്വിവേദി, യക്ഷ് ചൗദരി, സമ്യക് എസ് ജെയിന്‍, ഇതിഷ രതി, പ്രീതം കുമാര്‍, ഹര്‍കീരത് സിംഗ്‌.യോഗ്യത പട്ടികയിൽ ആകെ 685 ഉദ്യോഗാർത്ഥികളാണുള്ളത്.ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ് പിള്ള- 51, ആല്‍ഫ്രഡ് ഒ വി(57), അഖില്‍ വി മേനോന്‍- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!