/
9 മിനിറ്റ് വായിച്ചു

ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരം

കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു.
വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം: ഗ്രൂപ്പ് പച്ച (5-8 വയസ്സ്) വേദ്തീർഥ് ബിനീഷ്-സാൻജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ, നൈതിക്-മട്ടന്നൂർ യു പി സ്‌കൂൾ, നിവാൻ ബി അജന്ത്-സി എച്ച് കെ എം സ്‌കൂൾ മൊറാഴ. വെള്ള ( 9 – 12): ശ്രീഹരി പി ആർ-കടാച്ചിറ എച്ച് എസ് എസ്, ഭാഗ്യശീ രാജേഷ്-ഉർസുലിൻ സീനിയർ എച്ച് എസ് എസ്, അഹ്വാനിത് കെ പി-കണ്ണപുരം ഇ യു പി സ്‌കൂൾ. നീല ( 12 – 16): ജഗന്നാഥ് കെ എം-ചൊവ്വ എച്ച് എസ് എസ്, വിശാൽ പി-ചെമ്പിലോട് എച്ച് എസ് എസ്, ഗഗന മഹേഷ്-സെന്റ് തെരേസാസ് എ ഐ എച്ച്എസ്എസ്
മഞ്ഞ, ഭിന്നശേഷി വിഭാഗം (5 – 10) : വചസ് രതീഷ്-അഴീക്കോട് വെസ്റ്റ് യു പി സ്‌കൂൾ, ചുവപ്പ്, ഭിന്നശേഷി വിഭാഗം ( 11 – 18 ): മുഹമ്മദ് നാഫിഹ് പി-മാച്ചേരി ന്യൂ യു പി സ്‌കൂൾ, ചുവപ്പ്, ഭിന്നശേഷി വിഭാഗം ( 11 – 18 വയസ്) സിയ അയ്ഷ-ഡി ഐ എസ് സിറ്റി.
ചിന്മയ ബാലഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻറ് എൻ ടി സുധീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് പി സുമേശൻ മാസ്റ്റർ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ എം രസിൽ രാജ്, ജില്ലാ ട്രഷറർ വിഷ്ണു ജയൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ പ്രവീൺ രുഗ്മ, സി അശോക് കുമാർ, യു കെ ശിവകുമാരി, ചിത്രകാരന്മാരായ സലീഷ് ചെറുപുഴ, വാസവൻ പയ്യട്ടം , സന്തോഷ് ചുണ്ട , ഷൻജു അഴീക്കോട് എന്നിവർ സംബന്ധിച്ചു. ജില്ലാ കൗൺസിൽ അംഗം പ്രവീൺ രുഗ്മയുടെ നൂൽ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!