//
11 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് പൂട്ടിയ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നു; കണ്‍സ്യൂമര്‍ ഫെഡിന്റെ 10 ഔട്ട്‌ലെറ്റുകള്‍ പ്രീമിയം ഷോപ്പുകളായി തുറക്കാൻ ഉത്തരവ്

സംസ്ഥാനത്ത് പൂട്ടിപ്പോയ മദ്യവില്‍പ്പന ശാലകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ 10 ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പുതിയ മദ്യനയത്തിന്റെ ഭാഗമായി കഴിഞ്ഞ മെയില്‍ പൂട്ടിയ ബെവ്‌കോ ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. ഇവ താലൂക്കുകളില്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമീപ സ്ഥലങ്ങളില്‍ തുറക്കാനാണ് തീരുമാനം. നികുതി സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ ഇക്കാര്യം പറയുന്നുണ്ട്.തിരക്ക് ഒഴിവാക്കാനാണ് ഇത്തരത്തില്‍ അടച്ചിട്ടിരുന്ന മദ്യവില്‍പ്പന ശാലകള്‍ പ്രീമിയം ഷോപ്പുകളായി തുറക്കുന്നത്. പുതിയ മദ്യനയമനുസരിച്ച് കൂടുതല്‍ മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഐടി, ടൂറിസം മേഖലകളില്‍ ബാറുകള്‍ ഉള്‍പ്പെടെ ആംഭിക്കുന്നത് ആലോചനയിലുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സൈനിക, കേന്ദ്ര പൊലീസ് സൈനീക കാന്റീനുകളില്‍ മദ്യവില വര്‍ധിപ്പിക്കുമെന്നും അറിയിച്ചിരുന്നു. ഐക്‌സൈസ് ‍ഡ്യൂട്ടി വര്‍ധിച്ചതിനാലാണ് മദ്യത്തിന്റെ വില വര്‍ധിക്കുന്നത്.കഴിഞ്ഞമാസവും സമാനമായ ഉത്തരവ് ഇറക്കിയിരുന്നു. മദ്യം തെരഞ്ഞെടുക്കുന്നതിനുള്‍പ്പെടെയുള്ള സൗകര്യത്തോടെയാകണം പുതിയ ഔട്ട്ലെറ്റുകൾ എന്നായിരുന്നു ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന വേണ്ടെന്ന കോടതി ഉത്തരവ് ബിവറേജസ് കോര്‍പറേഷന് തിരിച്ചടിയായിരുന്നു. ചില പ്രദേശങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകളും മതസംഘടനകളും എതിര്‍പ്പുന്നയിച്ചതും തടസമായി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ പുതുതായി തുറക്കുന്ന ഔട്ട്ലെറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!