/
13 മിനിറ്റ് വായിച്ചു

സി എൻ ജി നിറയ്ക്കണം : ഓട്ടോകൾക്ക് നെട്ടോട്ടം

കണ്ണൂര്‍:വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയില്‍ നിന്ന് കരകയറാന്‍ സി.എന്‍.ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഓട്ടോറിക്ഷ എടുത്ത് ഓട്ടം തുടങ്ങിയ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍ .ജില്ലയില്‍ ആവശ്യത്തിന് സി.എന്‍.ജി പമ്ബുകളില്ലാത്തതണ് ഗ്യാസ് നിറക്കുന്നതിന് വെല്ലുവിളിയാകുന്നത്. നിലവില്‍ കണ്ണൂര്‍ നഗരത്തില്‍ സെന്‍ട്രല്‍ ജയില്‍ പമ്ബില്‍ മാത്രമാണ് സി.എന്‍.ജി പമ്ബുള്ളത്.പിന്നെയുള്ളത് മട്ടന്നൂരിലും.സെന്‍ട്രല്‍ ജയില്‍ പമ്ബില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധനം നിറയ്ക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു ഏറെ നേരം കാത്തിരുന്നതിനു ശേഷമാണ് പലര്‍ക്കും ഗ്യാസ് അടിക്കാന്‍ കഴിഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിക്ക് പമ്ബിലെത്തി കാത്തിരിക്കുന്നവര്‍ പോലും കൂട്ടത്തിലുണ്ട് .ഇതിനിടയില്‍ സി.എന്‍.ജി ലോറികള്‍ വന്നാല്‍ നാല്‍പതുമുതല്‍ അന്‍പത് കിലോ ഇവയ്ക്ക് ആവശ്യം വരും.ഇതോടെ ഒാട്ടോറിക്ഷകള്‍ക്ക് ഗ്യാസ് കിട്ടാതെ വരും. ദൂരദിക്കില്‍ നിന്ന് എത്തുന്ന ഓട്ടോകള്‍ക്ക് ഗ്യാസ് ലഭിക്കാതെ തിരിച്ചുപോകാന്‍ പോലും പറ്റാതായ സ്ഥിതിയുമുണ്ടായിട്ടുണ്ട്.

കണ്ണൂരില്‍ 250 സി.എന്‍.ജി. ഓട്ടോകള്‍

ജില്ലയില്‍ 250 ഓളം സി.എന്‍.ജി.ഓട്ടോറിക്ഷകള്‍  ഓടുന്നുണ്ട്.ഇന്ധന ലാഭം കണക്കിലെടുത്ത് പലരും സി.എന്‍.ജി ഓട്ടോയിലേക്ക് മാറുകയാണ്. പക്ഷെ ഇന്ധനം നിറക്കാന്‍ സംവിധാനമില്ല.സൗകര്യപ്രദമായ സ്ഥലമില്ലാത്തതാണ് സി.എന്‍.ജി പമ്ബുകള്‍ സ്ഥാപിക്കുന്നതിനുള്ള തടസമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.ഡീസല്‍,പെട്രോള്‍ ടാങ്കുകളുടെ നിശ്ചിത അകലത്തിലായിരിക്കണം സി.എന്‍.ജി ടാങ്കുകള്‍ സ്ഥാപിക്കുന്നത്.ഇത് 50 സെന്റ് സ്ഥലമെങ്കിലുമുള്ള പെട്രോള്‍ പമ്ബുകളില്‍ മാത്രമെ സാധിക്കുകയുള്ളു.ഇന്ധന ക്ഷാമം,​ വിലകയറ്റം എന്നിവ മറികടക്കാന്‍ സി.എന്‍.ജി വാഹനങ്ങള്‍ ഏറെ ഉപകരിക്കും.വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറവെന്നതാണ് മറ്റൊരു നേട്ടം.ഒരു കിലോ ഗ്യാസ് അടിച്ചാല്‍ 32 കിലോമീറ്ററോളം  ഓടാന്‍ കഴിയും.സാധാരണ ഓട്ടോറിക്ഷകള്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന് 20 കിലോമീറ്ററാണ് മൈലേജ് .ആറ് കിലോ പെട്രോള്‍ ടാങ്കാണ് സി.എന്‍.ജി ഓട്ടോറിക്ഷകളുടേത്. അടിയന്തിര ഘട്ടത്തില്‍ പെട്രോള്‍ അടിക്കേണ്ടി വന്നാല്‍ ഒരു ലിറ്ററിന് 15,16 കിലോമീറ്റര്‍ മാത്രമേ മൈലേജ് ലഭിക്കു..മൂന്ന് ലക്ഷം രൂപ മുടക്കിയാണ് ഡ്രൈവര്‍മാര്‍ ഒരു സി.എന്‍.ജി ഓട്ടോയെടുക്കുന്നത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!