നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി. ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് പുറത്തുവിട്ടതിനെ തുടർന്നാണ് വിജയ് ബാബുവിനെതിരെ പുതിയ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസ് എടുത്തത്.കോഴിക്കോട് സ്വദേശിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി എത്തിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.തുടർന്ന് ഫേസ്ബുക്ക് ലൈവിലൂടെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. കേസിൽ താൻ ആണ് ഇരയെന്നും അതിനാൽ പരാതിക്കാരിയുടെ പേര് താൻ വെളിപ്പെടുത്തുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് വിജയ് ബാബു പേര് പുറത്തുവിട്ടത്.