തളിപ്പറമ്പ്: റെയിൽവെയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് നീലേശ്വരം സ്വദേശിയായ യുവാവിന്റെ എട്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി .സംഭവത്തിൽ തളിപ്പറമ്പ് സ്വദേശിക്കെതിരെ കേസെടുത്തു .നീലേശ്വരം കരിന്തളം വേലൂരിലെ നിധിന്റെ പരാതിയിലാണ് തളിപ്പറമ്പ് പാലക്കുളങ്ങരയിലെ പി.പ്രദീപിന്റെ പേരിൽ പോലീസ് കേസെടുത്തത്. റെയിൽവെ ജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്ത് വഴി പരിചയപ്പെട്ട തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയായ പ്രദീപിന് 2018 ൽ ആണ് പരാതിക്കാരൻ എട്ട് ലക്ഷം രൂപ കൈമാറിയത്.പിന്നീട് ജോലിയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് നൽകിയ പരാതിയെ തുടർന്ന് തളിപ്പറമ്പ് പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തു.